Question:
ഹൃദയസ്പന്ദനം, ശ്വാസോച്ഛാസം എന്നിവയെ നിയന്ത്രിക്കുന്ന തലച്ചോറിലെ ഭാഗം ?
Aമെഡുല്ല ഒബ്‌ലോംഗേറ്റ
Bസെറിബ്രെല്ലം
Cസെറിബ്രം
Dതലാമസ്
Answer:
A. മെഡുല്ല ഒബ്‌ലോംഗേറ്റ
Explanation:
മനുഷ്യമസ്തിഷ്കം
- ശരീരവലുപ്പവുമായി താരതമ്യം ചെയ്യുമ്പോൾ ഏറ്റവും വലിയ മസ്തിഷ്ക്കമുള്ള പ്രൈമേറ്റ് - മനുഷ്യൻ
- ഏറ്റവും കൂടുതൽ വികാസം പ്രാപിച്ച മസ്തിഷ്കമുള്ള ജീവി - മനുഷ്യൻ
- ശ്വസിക്കുന്ന ഓക്സിജന്റെ 20 ശതമാനത്തോളം ഉപയോഗിക്കുന്ന അവയവം - മസ്തിഷ്‌കം
- സെറിബ്രം, സെറിബല്ലം, ഹൈപ്പോതലാമസ്, മെഡുല്ല ഒബ്‌ളാംഗേറ്റ എന്നിവ മസ്തിഷ്കത്തിൻ്റെ ഭാഗങ്ങളാണ്.
- മസ്തിഷ്കത്തെ പൊതിഞ്ഞുസൂക്ഷിക്കുന്ന അസ്ഥി നിര്‍മിതമായ കവചമാണ് കപാലം (cranium).
- മസ്തിഷ്കത്തെ പൊതിഞ്ഞുള്ള മൂന്നു പാളികളാണ് മെനിന്‍ജിസ്.
സെറിബ്രം
- മസ്തിഷ്കത്തിലെ ഏറ്റവും വലിയ ഭാഗമാണ് സെറിബ്രം.
- ഐച്ഛിക പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന സെറിബ്രമാണ് ഭാവന, ചിന്ത, ഓര്‍മ, സുബോധം, യുക്തിചിന്ത എന്നിവയുടെ കേന്ദ്രം.
- കാഴ്ച, കേൾവി, ഗന്ധം, രുചി, സ്പര്‍ശം, ചൂട് എന്നിവയെപ്പറ്റി ബോധമുളവാക്കുന്നതും സെറിബ്രമാണ്
- സംസാരഭാഷയ്ക്കുള്ള പ്രത്യേക കേന്ദ്രമായ 'ബ്രോക്കാസ് ഏരിയ' (broca's area) സെറിബ്രത്തിനുള്ളിലാണ്
- പരിചയമുള്ള വസ്തുക്കളുടെ പേരു കേൾക്കുന്ന മാത്രയില്‍ അതിന്റെ ചിത്രം മനസ്സില്‍ തെളിയിക്കുന്ന മസ്തിഷ്ക ഭാഗമാണ് "വെര്‍ണിക്കിന്റെ പ്രദേശം" (Wernicke's' Area). സെറിബ്രത്തിലാണിതും സ്ഥിതി ചെയ്യുന്നത്
സെറിബെല്ലം
- പേശിപ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്ന സെറിബെല്ലമാണ് ശരീരത്തിന്റെ തുലനാവസ്ഥ നിലനിര്‍ത്തുന്നത്.
- മസ്തിഷ്കത്തിലെ രണ്ടാമത്തെ വലിയ ഭാഗം.
- ചുളിവുകളും ചാലുകളും കാണപ്പെടുന്ന മസ്തിഷ്കത്തിലെ ഭാഗം
- പേശി പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്ന മസ്തിഷ്കത്തിന്റെ ഭാഗം
- "ലിറ്റില്‍ ബ്രെയിന്‍” എന്നറിയപ്പെടുന്നത് : സെറിബെല്ലം.
മെഡുല ഒബ്ലാംഗേറ്റ
- ദണ്ഡ് ആകൃതിയിൽ കാണപ്പെടുന്നു
- അനൈച്ഛിക പ്രവര്‍ത്തനങ്ങളായ ഹൃദയസ്പന്ദനം, ശ്വസനം, രക്തക്കുഴലുകളുടെ സങ്കോചം, ഛര്‍ദി, തുമ്മല്‍, ചുമ എന്നിവയെ നിയന്ത്രിക്കുന്നു.
തലാമസ്
- ശരീരത്തിലെ സംവേദന പ്രേരക സന്ദേശങ്ങളുടെ ഏകോപന കേന്ദ്രം
- മനുഷ്യ ശരീരത്തിലെ റിലേ സ്റ്റേഷൻ എന്നറിയപ്പെടുന്നു
- വേദനസംഹാരികൾ പ്രവർത്തിക്കുന്ന തലച്ചോറിലെ ഭാഗം
- ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആവേഗങ്ങളെ പരിശോധിച്ചു പ്രാധാന്യമുള്ളവയെ സെറിബ്രത്തിലേക്ക് അയക്കുന്ന ഭാഗം
- നിദ്രാ വേളകളിൽ സെറിബ്രത്തിലേക്കുള്ള ആവേഗങ്ങളെ തടയുന്ന ഭാഗം
ഹൈപ്പോതലാമസ്
- തലാമസിന് ചുവട്ടിലായി കാണപ്പെടുന്ന ഹൈപ്പോതലാമസിൽ ഹോർമോണുകൾ സ്രവിക്കുന്ന നാഡീയ സ്രവണ കോശങ്ങളും കാണപ്പെടുന്നു
- ആന്തര സമസ്ഥിതി പരിപാലത്തിന് പ്രധാന പങ്കുവയ്ക്കുന്ന മസ്തിഷ്ക ഭാഗം.
- ശരീരോഷ്മാവ് നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗം
- ശരീരത്തിലെ ജലത്തിൻറെ അളവ് നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗം
- വിശപ്പ്, ദാഹം, ലൈംഗികാസക്തി എന്നിവയെ നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗം.
- ഓക്സിറ്റോസിന്‍, വാസോപ്രിസ്സിന്‍ എന്നീ ഹോര്‍മോണുകൾ ഉത്പാദിപ്പിക്കുന്നതും ഹൈപ്പോതലാമസാണ്.