Question:

പേശീപ്രവർത്തനങ്ങളെ ഏകോപിപ്പിച്ചു ശരീര തുലനില നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗം ഏതാണ് ?

Aസെറിബെല്ലം

Bതലാമസ്

Cസെറിബ്രം

Dമെഡുല്ല

Answer:

A. സെറിബെല്ലം

Explanation:

മസ്‌തിഷ്കത്തിൻ്റെ ഘടനയും ധർമങ്ങളും:

സെറിബ്രം (Cerebrum) 

  • മസ്തിഷ്കത്തിൻ്റെ ഏറ്റവും വലിയ ഭാഗം 
  • ധാരാളം ചുളിവുകളും മടക്കുകളും കാണുന്നു.
  • സെറിബ്രത്തിൻ്റെ ചാരനിറമുള്ള പുറംഭാഗത്തെ കോർട്ടക്‌സ് എന്നും വെളുത്ത നിറമുള്ള ഉൾഭാഗത്തെ മെഡുല്ല എന്നും വിളിക്കുന്നു.
  • ചിന്ത, ബുദ്ധി, ഓർമ, ഭാവന എന്നിവയുടെ കേന്ദ്രം.
  • ഇന്ദ്രിയാനുഭവങ്ങൾ ഉളവാക്കുന്നു.
  • ഐഛികചലനങ്ങളെ നിയന്ത്രിക്കുന്നു.

സെറിബെല്ലം (Cerebellum)

  • മസ്തിഷ്കത്തിൻ്റെ രണ്ടാമത്തെ വലിയ ഭാഗം.
  • സെറിബ്രത്തിനു പിന്നിൽ താഴെ രണ്ടു ദളങ്ങളായി കാണുന്നു.
  • ചുളിവുകളും ചാലുകളുമുണ്ട്.
  • പേശീപ്രവർത്തനങ്ങളെ ഏകോപിപ്പിച്ച് ശരീര തുലനനില പാലിക്കുന്നു

മെഡുല്ല ഒബ്ലോംഗേറ്റ (Medulla oblongata)

  • സെറിബ്രത്തിനു ചുവടെ സെറിബെല്ലത്തോടു ചേർന്നു ദണ്ഡാകൃതിയിൽ കാണുന്നു.
  • ഹൃദയസ്‌പന്ദനം, ശ്വാസോഛ്വാസം എന്നീ അനൈച്ഛിക പ്രവർത്തനങ്ങളെ നിയന്ത്രി ക്കുന്നു.

തലാമസ് (Thalamus)

  • സെറിബ്രത്തിനു താഴെയായി കാണപ്പെടുന്നു.
  • സെറിബ്രത്തിലേക്കും സെറിബ്രത്തിൽ നിന്നുമുള്ള ആവേഗപുനഃപ്രസരണ കേന്ദ്രം.
  • ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആവേഗങ്ങളെ പരിശോധിച്ച് പ്രാധാന്യമുള്ളവയെ സെറിബ്രത്തിലേക്ക് അയക്കുന്നു

ഹൈപ്പോതലാമസ് (Hypothalamus)

  • തലാമസിനു തൊട്ടുതാഴെ കാണപ്പെടുന്നു 
  • ആന്തരസമസ്ഥിതി പരിപാലനത്തിന് പ്രധാന പങ്കു വഹിക്കുന്നു.

Related Questions:

തലാമസിന് താഴെയായി കാണപ്പെടുന്ന മാസ്തിഷ്ക് ഭാഗം ?

സംവേദനനാഡീയെയും പ്രേരകനാഡീയെയും ബന്ധിപ്പിക്കുന്ന നാഡീകോശം ഏതാണ് ?

സെറിബ്രത്തിൻ്റെ ചാര നിറത്തിലുള്ള പുറം ഭാഗം ഏത് പേരിൽ അറിയപ്പെടുന്നു ?

മസ്തിഷ്കത്തിലെ ഏറ്റവും വലിയ ഭാഗം ഏതാണ് ?

മസ്തിഷ്കത്തിൽ നിന്നും സുഷുമ്നയിൽ നിന്നും സന്ദേശം വിവിധ അവയവങ്ങളിലേക്ക് വഹിക്കുന്ന നാഡീകോശങ്ങളാണ് :