Question:
ഭരണഘടനയില്‍ പൗരത്വത്തെക്കുറിച്ച് പരാമര്‍ശിക്കുന്ന ഭാഗം ഏത് ?
Aഭാഗം-IX
Bഭാഗം-XVII
Cഭാഗം-I
Dഭാഗം-II.
Answer:
D. ഭാഗം-II.
Explanation:
- ഏകപൗരത്വം എന്ന ആശയം ഇന്ത്യ കടമെടുത്തിരിക്കുന്നത് ബ്രിട്ടനിൽ നിന്നാണ്
- .ഇന്ത്യൻ പൗരത്വം നിയമം പാർലമെന്റ് പാസാക്കിയത് 1955ലാണ്
- പൗരത്വത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടന ആർട്ടിക്കിൾ 5 മുതൽ 11 വരെ.
- ജന്മസിദ്ധമായ പൗരത്വം,പിന്തുടർച്ച വഴിയുള്ള പൗരത്വം,രജിസ്ട്രേഷൻ മുഖാന്തരം,ചിരകാലാവാസം മുഖേന,പ്രാദേശിക സംയോജനം മൂലം ഇന്ത്യൻ പൗരത്വം നേടാവുന്നതാണ്.
- പരിത്യാഗം, നിർത്തലാക്കൽ, പൗരത്വപഹരണം എന്നിവയിലൂടെ ഇന്ത്യൻ പൗരത്വം നഷ്ടപ്പെടാം.
- പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് പ്രമേയം പാസാക്കിയ ആദ്യ സംസ്ഥാനം- ഗോവ
- പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കിയ ആദ്യ സംസ്ഥാനം -കേരളം.
- പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കിയ ആദ്യ കേന്ദ്രഭരണപ്രദേശം -പുതുശ്ശേരി