Question:

ഒരു ക്ഷേമ രാഷ്ട്രം സൃഷ്ടിക്കുന്നതിന് സഹായകമാവുന്ന സാമൂഹിക -സാമ്പത്തിക -രാഷ്ട്രീയ പരിപാടികൾ ഗവർമെന്റ് ഏറ്റെടുക്കണമെന്ന് ആവശ്യപ്പെടുന്ന ഭരണഘടനാ ഭാഗം ?

Aമൗലിക കർത്തവ്യങ്ങൾ

Bമൗലിക കടമകൾ

Cനിർദേശക തത്വങ്ങൾ

Dഇവയൊന്നുമല്ല

Answer:

C. നിർദേശക തത്വങ്ങൾ

Explanation:

ഇന്ത്യൻ ഭരണഘടനയുടെ നാലാം ഭാഗത്ത് ഉൾച്ചേർത്തിരിക്കുന്ന 36 മുതൽ 51 വരെയുള്ള അനുച്ഛേദങ്ങളാണ് നിർദ്ദേശകതത്ത്വങ്ങൾ. മാർഗനിർദ്ദേശക തത്ത്വങ്ങൾ എന്ന പേരിൽ അറിയപ്പെടുന്ന ഇവ ഭരണനിർവ്വഹണത്തിലും നിയമനിർമ്മാണത്തിലും ഭരണകൂടം പാലിക്കേണ്ട നിർദ്ദേശങ്ങളാണ്. ഒരു ക്ഷേമരാഷ്ട്രം എന്ന നിലയിൽ രാജ്യത്തിന്റെ ലക്ഷ്യങ്ങളായി അവയെ കണക്കാക്കിയിരിക്കുന്നു. രാഷ്ട്രത്തിന്റെ പ്രവർത്തനമേഖലകളായ സാമ്പത്തിക-സാമൂഹിക-നൈയാമിക-വിദ്യാഭ്യാസ-അന്താരാഷ്ട്ര. മേഖലകളെയെല്ലാം സ്പർശിക്കുന്ന വിപുലമായ ഒരു മണ്ഡലത്തെയാണ് നിർദ്ദേശകതത്ത്വങ്ങൾ ഉൾക്കൊള്ളുന്നത്.


Related Questions:

' ദി ഇൻസ്ട്രമെന്റ് ഓഫ് ഇന്റസ്ട്രക്ഷൻസ്' എന്ന് മാർഗ്ഗനിർദ്ദേശക തത്വങ്ങളെ വിശേഷിപ്പിച്ചത് ആരാണ് ?

ഗ്രാമപഞ്ചായത്തുകളുടെ രൂപീകരണത്തെക്കുറിച്ച് പ്രതിപാദിക്കുന്ന അനുഛേദം ഏതാണ് ?

' എ ചെക്ക് ഓൺ എ ബാങ്ക് പേയബിൾ അറ്റ് ദ കൺവീനിയൻസ് ഓഫ് ദ ബാങ്ക് ' എന്ന് മാർഗ്ഗനിർദ്ദേശക തത്വങ്ങളെ വിശേഷിപ്പിച്ചത് ആരാണ് ?

താഴെപ്പറയുന്നവയിൽ അന്താരാഷ്ട്ര ബന്ധത്തെ കുറിച്ച് പരാമർശിക്കുന്ന ഭരണഘടന ആർട്ടിക്കിൾ ?

നിർദ്ദേശക തത്വവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത്?

(i) നിർദ്ദേശകതത്വങ്ങൾ നീതിയുക്തമാണ്

(ii ) മൌലിക അവകാശങ്ങൾക്ക് പുറമെയുള്ള ചില അവകാശങ്ങളാണിവ

(iii) സമൂഹം കൈക്കൊള്ളേണ്ട ചില ഉദ്ദേശ ലക്ഷ്യങ്ങളാണ് ഇവ.