Question:

മൗലികാവകാശങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ഇന്ത്യൻ ഭരണഘടനയുടെ ഭാഗം ഏത്?

Aഭാഗം മൂന്ന്

Bഭാഗം രണ്ട്

Cഭാഗം നാല്

Dഭാഗം നാല് എ

Answer:

A. ഭാഗം മൂന്ന്

Explanation:

  • മൗലികാവകാശങ്ങൾ അനുവദിക്കണമെന്ന ആവശ്യം ആദ്യമായി മുന്നോട്ടുവെച്ചത് -മോത്തിലാൽ നെഹ്‌റു കമ്മിറ്റിയാണ് 
  • 'ഇന്ത്യയുടെ മാഗ്നാകാർട്ട ',സ്വാതന്ത്രത്തിന്റെ വിളക്കുകൾ ',ഇന്ത്യൻ ഭരണഘടനയുടെ ആണിക്കല്ല് 'എന്നീ വിശേഷണങ്ങളിൽ അറിയപ്പെടുന്നു 
  • യു .എസ് .എ .യിൽ നിന്നാണ് മൗലികാവകാശങ്ങൾ ഇന്ത്യൻ ഭരണഘടനാ കടംകൊണ്ടിരിക്കുന്നത് 
  • 'മൗലികാവകാശങ്ങളുടെ പ്രഖ്യാപനമായിരിക്കും ഭാവി ഇന്ത്യയുടെ അടിസ്ഥാനം 'എന്ന് പ്രഖ്യാപിച്ച കോൺഗ്രസ് സമ്മേളനമാണ് -1927 -ലെ മദ്രാസ് സമ്മേളനം 

Related Questions:

ഇന്ത്യൻ ഭരണഘടനയിൽ 6 മുതൽ 14 വയസ്സുവരെയുള്ള കുട്ടികൾക്ക് സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം മൌലികാവകാശമാണ്. ഭരണഘടനയുടെ ഏത് അനുച്ഛേദമാണ് ഈ വിദ്യാഭ്യാസാവകാശം ഉൾപ്പെടുത്തിയിട്ടുള്ളത്?

ഏതെങ്കിലും തരത്തിലുള്ള പ്രത്യേകപദവികളെ നിരോധിക്കുന്നതുമായി ബന്ധപ്പെട്ട ആർട്ടിക്കിൾ ഏതാണ്?

അത്യാഹിതം പ്രഖ്യാപിക്കുമ്പോൾ ആർട്ടിക്കിൾ -19 ഉറപ്പുനൽകുന്ന മൗലീകാവകാശങ്ങൾ നിർത്തലാക്കുന്ന ആർട്ടിക്കിൾ ഏതാണ് ?

ഭരണഘടനയെ സംബന്ധച്ചു താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായ പ്രസ്താവ / പ്രസ്താവനകൾ കണ്ടെത്തുക .

1 .ഭരണഘടന പൗരന്മാർക്ക് ' മൗലിക അവകാശങ്ങൾ '  ഉറപ്പ് നൽകുന്നു 

2 .ഒരു രാജ്യത്തിന്റെ ഭരണ സംവിധാനങ്ങളെ  സംബന്ധിക്കുന്ന  അടിസ്ഥാന നിയമ സംഹിതയാണ് 'ഭരണഘടന' 

3 .കോൺസ്റ്റിറ്റ്യുട്ടിയ   (constitutea ) എന്ന ലാറ്റിൻ  പദത്തിൽ നിന്നുമാണ് ' കോൺസ്റ്റിട്യൂഷൻ '  എന്ന വാക്കിന്റെ ഉത്ഭവം

 

ഇന്ത്യൻ ഭരണഘടന പൗരന്മാർക്ക് ഉറപ്പു നൽകുന്ന മൗലികാവകാശങ്ങളിൽ പെടാത്തത് ?