Question:

ഒച്ചിൻ്റെ ആകൃതി ഉള്ള ആന്തരകർണ്ണത്തിൻ്റെ ഭാഗം ഏതാണ് ?

Aകോക്ലിയ

Bസ്റ്റേപിസ്

Cമാലസ്

Dഇൻകസ്

Answer:

A. കോക്ലിയ

Explanation:

ശ്രവണം (Hearing):

  1. ചെവിക്കുടയിൽ (External ear) എത്തുന്ന ശബ്ദ തരംഗങ്ങൾ, കർണനാളത്തിലൂടെ (auditory canal) കടന്നു പോകുന്നു 
  2. കർണനാളത്തിൽ നിന്നും, കർണപടത്തിൽ (tympanic membrane) ചെന്നെത്തുന്നു
  3. കർണപടം കമ്പനം ചെയ്യുന്നു
  4. കർണപടത്തിലുണ്ടാകുന്ന കമ്പനം അതിനോടു ചേർന്നു കാണുന്ന അസ്ഥിശൃംഖലയെ (ear ossicles) കമ്പനം ചെയ്യിക്കുന്നു
  5. അസ്ഥിശൃംഖലയിലെ കമ്പനം, ഓവൽ വിന്റോയിലേക്കും (oval window), ആന്തരകർണത്തിലെ (internal ear) കോക്ലിയയിലേക്കും കൈമാറ്റം ചെയ്യപ്പെടുന്നു 
  6. ഒച്ചിന്റെ ആകൃതിയിലുള്ള ഭാഗമാണ് കോക്ലിയ (choclea)
  7. കോക്ലിയയുടെ ഉള്ളറയിലാണ്, എന്റോലിംഫ് (endolymph) എന്ന ദ്രാവകം ഉള്ളത്
  8. എന്റോലിംഫിൽ കമ്പനം പടരുന്നു.
  9. കോക്ലിയയിലുള്ള ആയിരക്കണക്കിന് നാഡീ കോശങ്ങൾ ഈ കമ്പനത്താൽ ഉത്തേജിക്കപ്പെടുകയും, ആവേഗങ്ങൾ (Impulses) രൂപപ്പെടുകയും ചെയ്യുന്നു.
  10. ഈ ആവേഗങ്ങൾ ശ്രവനാഡി (auditory nerve) വഴി തലച്ചോറിലെത്തുന്നു

           ഇത്തരത്തിലാണ്, നമുക്ക് ശബ്ദം അനുഭവവേദ്യമാകുന്നത്.


Related Questions:

ഒച്ചിൻ്റെ ആകൃതി ഉള്ള ആന്തരകർണ്ണത്തിൻ്റെ ഭാഗമായ കോക്ലിയയുടെ ഏകദേശ നീളം എത്ര ?

ഉച്ചതയുടെ യൂണിറ്റ് ഏതാണ് ?

ഭൂകമ്പം ഉണ്ടാവുമ്പോൾ ഏതു തരം തരംഗങ്ങൾ ആണ് ഉണ്ടാകുന്നത് ?

വസ്തുക്കളുടെ _____ മൂലമാണ് ശബ്‌ദം ഉണ്ടാകുന്നത് .

കോക്ലിയയുടെ ഉള്ളിൽ കാണപ്പെടുന്ന ദ്രാവകമാണ് :