Question:
റേച്ചൽ കാഴ്സൻ്റെ 'സൈലന്റ് സ്പ്രിങ്' എന്ന കൃതി കാരണം അമേരിക്കയിൽ നിരോധിക്കപ്പെട്ട കീടനാശിനി.
Aബി.എച്ച്.സി
Bമാലത്തിയോൺ
Cഡി.ഡി.റ്റി
Dഎൻഡോസൾഫാൻ
Answer:
C. ഡി.ഡി.റ്റി
Explanation:
എന്താണ് കീടനാശിനികള്‍ ?
"കീടങ്ങളെ തടയുകയോ , നശിപ്പിക്കുകയോ, നിയന്ത്രിക്കകയോ ചെയ്യുന്ന ഒരു വസ്തുവോ, വസ്തുകളുടെ മിശ്രിതമോ ആണ് കീടനാശിനികള്‍.”
വിവിധതരം കീടനാശിനികൾ
- ഡി.ഡി.റ്റി, എന്‍ഡോസള്‍ഫാന്‍, ഡീല്‍ഡ്രിന്‍, ലിന്‍ഡേന്‍, ഡൈക്കോഫോള്‍, മിതോക്സി, ഈഥൈല്‍, മെര്‍ക്കുറി, ക്ലോറൈഡ്, മാലത്തിയോൺ, പാരത്തിയോണ്‍ എന്നിവ പ്രധാനപ്പെട്ട കീടനാശിനികളാണ്.
ഡി.ഡി.റ്റി.(Dichloro diphenyl Trichloro Ethane)
- കീടനാശിനികളുടെ രംഗത്ത് വലിയ മുന്നേറ്റമായിരുന്നു ഡി.ഡി.റ്റി യുടെ കണ്ടുപിടിത്തം.
- 1939- ഡി.ഡി.റ്റി. കണ്ടുപിടിച്ചത് സ്വിറ്റ്സര്‍ലന്‍ഡിലെ പോള്‍ ഹെമന്‍. മുള്ളര്‍ എന്ന ശാസ്ത്രജ്ഞനാണ്.
- 1962-ല്‍ അമേരിക്കന്‍ ജീവശാസ്ത്രജ്ഞനായ റേച്ചല്‍ ലൂയി കഴ്സണ്‍ തന്റെ 'നിശ്ശബ്ദ വസന്തം ' (Silent Spring) എന്ന പുസ്തകത്തിലുടെ ഡി.ഡി.റ്റി. വരുത്തുന്ന ദുരന്തം ഒരു കഥാരൂപത്തില്‍ ലോകത്തിനു മുന്നില്‍ തുറന്നുകാട്ടി .
- ചിലയ്ക്കാത്ത കിളികളും വിടരാത്ത പൂക്കളും പറക്കാത്ത പൂമ്പാറ്റകളുമെല്ലാം ഈ പുസ്തകത്തില്‍ ഡി.ഡി.റ്റി. വരുത്തുന്ന ദുരന്തമായി ചിത്രീകരിക്കപ്പെട്ടു.
- 1968-ല്‍ അമേരിക്കയും തുടര്‍ന്ന് മറ്റു പല രാജ്യങ്ങളും ഡി.ഡി.റ്റി. നിരോധിച്ചു.