സ്ഥലമണ്ഡലം, ശിലാമണ്ഡലം, പാറക്കെട്ട് നിറഞ്ഞ മണ്ഡലം എന്നീ പേരുകളിൽ അറിയപ്പെടുന്ന പ്രദേശം ഏത് ?
Read Explanation:
ശിലാമണ്ഡലം
- ഭൂവൽക്കവും മാന്റിലിന്റെ ഉപരിഭാഗവും ചേർന്നുള്ള ഭൂമിയുടെ ഭാഗത്തെ ശിലാമണ്ഡലം അഥവാ ലിത്തോസ്ഫിയർ (Lithosphere) എന്നു വിളിക്കുന്നു.
- ശിലാമണ്ഡലം 10 മുതൽ 200 കിലോമീറ്റർവരെ വ്യത്യസ്‌ത കനത്തിൽ നിലകൊള്ളുന്നു.
- ഖരരൂപത്തിലാണ് ശിലാമണ്ഡലം നിലകൊള്ളുന്നത്
- ഇത് പ്രാഥമികമായി പാറകൾ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്
- സ്ഥലമണ്ഡലം എന്നുമറിയപ്പെടുന്നു
- ശിലാമണ്ഡലത്തിനു താഴെയായി ശിലാപദാർത്ഥങ്ങൾ ഉരുകി അർദ്ധദ്രവാവസ്ഥയിൽ സ്‌ഥിതി ചെയുന്ന ഭാഗത്തെ അസ്തനോസ്ഫിയർ(Asthenosphere) എന്ന് വിളിക്കുന്നു.