Question:

താഴെ പറയുന്ന പ്രസ്താവനകളിൽ പ്രതിപാദിക്കുന്ന സ്ഥലം ഏത് ?

1) അസം റൈഫിൾസിൻ്റെ ആസ്ഥാനം 

2) കിഴക്കിൻ്റെ സ്കോട് ലാൻഡ് എന്നറിയപ്പെടുന്നു 

3) ഈസ്റ്റേൺ എയർ കമാൻഡിൻ്റെ ആസ്ഥാനം 

Aഷില്ലോങ്

Bഐസ് വാൾ

Cഗ്യാൻടോക്ക്

Dഗുവാഹട്ടി

Answer:

A. ഷില്ലോങ്

Explanation:

ഷില്ലോങ്ങ്‍

  • മേഘാലയ സംസ്ഥാനത്തിന്റെ തലസ്ഥാനമാണ്‌ ഷില്ലോങ്ങ്‍
  • മേഘാലയ സംസ്ഥാനരൂപവത്കരണത്തിനു മുൻപേ, 1972-വരെ ആസാമിന്റെ തലസ്ഥാനമായിരുന്നു
  • ഷില്ലോങ്ങ് ആദ്യം അറിയപ്പെട്ടിരുന്നത് "ലീഷില്ലോങ്" എന്നാണ്
  • സ്കോട്ടിഷ് ഹൈലാൻഡ്‌സിനോട് സാമ്യമുള്ളതിനാൽ ഈ നഗരം "കിഴക്കിന്റെ സ്കോട്ട്‌ലൻഡ്" എന്നറിയപ്പെടുന്നു.
  • 1963ൽ സ്ഥാപിതമായ ഈസ്റ്റേൺ എയർ കമാൻഡിന്റെ ആസ്ഥാനം ഷില്ലോങ്ങ് ആണ് 
  • അസം റൈഫിൾസ്, ഇന്ത്യയുടെ വടക്കുകിഴക്കൻ മേഖലയിലെ ബ്രിട്ടീഷ് പ്രവിശ്യകൾ  സംരക്ഷിക്കുന്നതിനായി 1835-ൽ കൊളോണിയൽ യൂണിറ്റായി സ്ഥാപിതമായി 
  • ഇന്ത്യയിലെ ഏറ്റവും പഴയ അർദ്ധസൈനിക സേനയാണ് അസം റൈഫിൾസ്.
  • ഇന്ന്, ആഭ്യന്തര മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള ഒരു നിയമ നിർവ്വഹണ ഏജൻസിയായി ഇത് പ്രവർത്തിക്കുന്നു,വടക്കുകിഴക്കൻ മേഖലയിലെ ക്രമസമാധാനപാലനത്തിൽ മുഖ്യ പങ്ക് വഹിക്കുന്നു.
  • ഷില്ലോങ്ങിലാണ് അസം റൈഫിൾസിന്റെ ആസ്ഥാനം, നാഗാലാൻഡിലെ കൊഹിമയിലാണ് അതിന്റെ പ്രവർത്തന ആസ്ഥാനം(operational headquarters).

Related Questions:

ആന്ധാപ്രദേശ് സംസ്ഥാനം നിലവിൽ വന്ന വർഷം :

ഇന്ത്യയിൽ പഞ്ചായത്ത് രാജ് സംവിധാനം നിലവിൽ വന്ന ആദ്യ സംസ്ഥാനം :

സുമേറിയയിലെ ഏറ്റവും പ്രധാനപ്പെട്ട നഗരരാഷ്ട്രം ഏത് ?

2005-ൽ നിലവിൽ വന്ന വിവരാവകാശ നിയമത്തിന്റെ നിർമ്മാണത്തിലേക്ക് നയിച്ചത് "മസ്ധൂർ കിസാൻ ശക്തി സൻഗാതൻ' എന്ന സംഘടനയുടെ പ്രവർത്തനമാണ്. ഏത് സംസ്ഥാനം കേന്ദ്രമാക്കി കൊണ്ടാണ് ഈ സംഘടന പ്രവർത്തിച്ചത് ?

2023 ജനുവരിയിൽ മുഖ്യമന്ത്രി അവാസിയ ഭൂ - അധികാർ യോജന എന്ന പേരിൽ പദ്ധതി ആരംഭിച്ച സംസ്ഥാനം ഏതാണ് ?