Question:

ഇന്ത്യയിലെ പ്രധാനമന്ത്രി നരേന്ദ്രമോദി ഏതു രാക്ഷ്ട്രീയ പാർട്ടിയിലെ അംഗമാണ് ?

Aബി.ജെ.പി

Bകോൺഗ്രസ്

Cബിജെഡി

Dആര്‍.ജെ.ഡി

Answer:

A. ബി.ജെ.പി

Explanation:

  • 1951 ഒക്ടോബർ 21-ന് ശ്യാമ പ്രസാദ് മുഖർജിയുടെ നേതൃത്വത്തിൽ രൂപീകൃതമായ ആർ.എസ്.എസിന്റെ രാഷ്ട്രീയ വിഭാഗമായ ഭാരതീയ ജനസംഘത്തിന്റെ ഇന്നത്തെ രൂപമാണ് ഭാരതീയ ജനതാ പാർട്ടി.
  • ശ്യാമ പ്രസാദ് മുഖർജിയുടെ മരണശേഷം, ശൈശവ ദശയിലായിരുന്ന സംഘടനയുടെ ചുമതല ദീനദയാൽ ഉപാധ്യായയുടെ ചുമലിൽ എത്തപ്പെട്ടു.
  • അടുത്ത പതിനഞ്ചു വർഷം ഈ സംഘടനയുടെ ജനറൽ സെക്രട്ടറിയായിരുന്ന് ആദർശത്തിന്റെ വഴിയിലൂടെ പ്രവർത്തകരെ ആകർഷിക്കാൻ ശ്രമിച്ചുവെങ്കിലും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ശക്തിക്ക് ഭീഷണിയാകാൻ കഴിഞ്ഞില്ല.
  • എങ്കിലും, 1977-ലെ പാർട്ടി പിന്തുണയോടെ ജനതാപാർട്ടി സർക്കാർ കേന്ദ്രത്തിൽ നിലവിൽ വന്നപ്പോളേയ്ക്കും നേതാക്കളായി മാറിയ അടൽബിഹാരി വാജ്പേയിയെയും ലാൽകൃഷ്ണ അദ്വാനിയെയും വാർത്തെടുക്കാൻ പാർട്ടിക്ക് കഴിഞ്ഞു.
  • 1980-ൽ അടൽബിഹാരി വാജ്പേയിയും ലാൽകൃഷ്ണ അദ്വാനിയും ഭൈറോൺ സിങ് ശെഖാവത്തും ചേർന്ന് ബി.ജെ.പി എന്ന രാഷ്ട്രീയപാർട്ടി രൂപവൽക്കരിക്കുകയും എ.ബി. വാജ്‌പേയി ആദ്യ പ്രസിഡണ്ട്‌ ആകുകയും ചെയ്തു.
  • ജനതാപാർട്ടിക്ക് ശേഷം വന്ന കോണ്ഗ്രസ് സർക്കാരിന്റെ വിമർശകരായിരുന്നു ബി.ജെ.പി, പഞ്ചാബിൽ ഉയർന്നു വന്നിരുന്ന സിഖ് ഭീകരതയെ എതിർത്തിരുന്നെങ്കിലും അതിന് കാരണമായി ഇന്ദിരാഗാന്ധിയുടെ വിവേചനപരവും അഴിമതി നിറഞ്ഞതുമായ ഭരണത്തിനെ പഴിച്ചു.
  • ബി.ജെ.പ്പി ഒരിക്കലും ബ്ലൂസ്റ്റാർ നടപടിയെ അനുകൂലിച്ചിരുന്നില്ല എന്ന് മാത്രമല്ല 1984-ലെ ഇന്ദിരാഗാന്ധിയുടെ വധത്തിനുശേഷം ഉണ്ടായ കലാപത്തിനെ ശക്തമായി എതിർത്തു. തങ്ങളുടെ നേതാവിന്റെ കൊലപാതകത്തിന്റെ പ്രതികാരത്തിനായി ദാഹിച്ച കോണ്ഗ്രസ് പ്രവർത്തകരുടെ അക്ക്രമത്തിൽ നിന്നും സിഖുകാരെ രക്ഷപെടുത്തിയതിൽ എ.ബി. വാജ്‌പേയി ശ്രദ്ധേയമായ പങ്കു വഹിച്ചു.
  • 1984-ൽ നടന്ന ലോകസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പ്പിക്ക് രണ്ടു സീറ്റുകൾ കിട്ടുകയും രാജ്യത്തിന്റെ മുഖ്യധാരാ രാഷ്ട്രീയത്തിലേയ്ക്ക് ഉയരുകയും ചെയ്തു.2014 മെയ് 26 മുതൽ ഇന്ത്യ ഭരിക്കുന്ന ദേശീയ രാഷ്ട്രീയ പാർട്ടിയാണ്[8] ഭാരതീയ ജനത പാർട്ടി എന്നറിയപ്പെടുന്ന ബി.ജെ.പി. 2014-ലെ പതിനാറാമത് ലോക്സഭ തിരഞ്ഞെടുപ്പിൽ 2004 മുതൽ പത്തു വർഷം അധികാരത്തിലിരുന്ന കോൺഗ്രസ് പാർട്ടിയെ വെറും 44 സീറ്റുകളിലേയ്ക്ക് ഒതുക്കി 282 സീറ്റുകൾ നേടി അധികാരത്തിലേറിയ ബി.ജെ.പിയുടെ നിലവിലെ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി.
  • മികച്ച ഭരണമികവിൻ്റെ അടിസ്ഥാനത്തിൽ 2019-ലെ പതിനേഴാമത് ലോക്സഭ തിരഞ്ഞെടുപ്പിൽ 303 സീറ്റോടെ ബി.ജെ.പി വൻവിജയം നേടിയപ്പോൾ നരേന്ദ്ര മോദി പ്രധാനമന്ത്രിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.

Related Questions:

ഇന്ത്യയിൽ വളരെ കുറച്ചു കാലം പ്രധാനമന്ത്രിയായിരുന്നത് ആര് ?

ഗരീബി ഹഠാവോ എന്ന മുദ്രാവാക്യം ഉയർത്തിയ പ്രധാനമന്ത്രി ആര്?

ലോകത്തിലെ ഏറ്റവും ഉയരമുള്ള യുദ്ധക്കളമായ സിയാച്ചിൻ സന്ദർശിച്ച ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി :

സെന്റ് കിറ്റ്സ് അഴിമതി കേസ് ഏത് പ്രധാനമന്ത്രിയുടെ കാലത്തായിരുന്നു?

ജവാഹർ റോസ്ഗാർ യോജന ആരംഭിച്ചത് ഏത് പ്രധാനമന്ത്രിയുടെ കാലത്താണ്?