App Logo

No.1 PSC Learning App

1M+ Downloads

സ്റ്റാച്യു ഓഫ് ലിബർട്ടി സ്ഥാപിച്ചിരിക്കുന്ന തുറമുഖം ഏത്?

Aമൊറോക്കോ

Bന്യൂയോർക്ക്

Cനോർത്ത് അമേരിക്ക

Dസൗത്ത് അമേരിക്ക

Answer:

B. ന്യൂയോർക്ക്

Read Explanation:

സ്റ്റാച്യു ഓഫ് ലിബർട്ടി

  • അമേരിക്കയിലെ ന്യൂയോർക്ക് ഹാർബറിലെ ലിബർട്ടി ദ്വീപിലാണ് സ്റ്റാച്യു ഓഫ് ലിബർട്ടി സ്ഥിതി ചെയ്യുന്നത്.

  • അമേരിക്കയ്ക്ക് ഫ്രാൻസിൽ നിന്നുള്ള സമ്മാനമായ സ്റ്റാച്യു ഓഫ് ലിബർട്ടി, ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തിന്റെയും,ഇരു രാജ്യങ്ങളുടെയും സ്വാതന്ത്ര്യ സമര പോരാട്ടങ്ങളുടെയും പ്രതീകമായാണ് വിഭാവനം ചെയ്തത്.

  • 1886 ഒക്‌ടോബർ 28-ന് ഫ്രഞ്ച് പ്രസിഡന്റ് ഗ്ലോവർ ക്ലീവ്‌ലാൻഡ് അമേരിക്കയ്ക്ക് പ്രതിമ സമർപ്പിച്ചു.

  •  ഫ്രെഡറിക് അഗസ്റ്റെ ബാർത്തോൾഡി എന്ന ഫ്രഞ്ച് ശില്പി രൂപകൽപ്പന ചെയ്ത്, ഗുസ്താവ് ഈഫൽ എന്ന ഫ്രഞ്ച് എൻജിനീയറുടെ മേൽനോട്ടത്തിൽ നിർമ്മിച്ചതാണിത്.

  • സ്വാതന്ത്ര്യത്തിന്റെ പ്രതിരൂപമായ റോമൻ ദേവതയായ ലിബർത്താസിന്റെ രൂപമായാണ് പ്രതിമ.

  • വലത്തുകൈയ്യിൽ ഉയർത്തിപ്പിടിച്ച ഒരു ദീപശിഖയും ഇടതുകൈയ്യിൽ ഒതുക്കിപ്പിടിച്ചിരിക്കുന്ന ജൂലൈ 4, 1776 എന്ന് റോമൻ അക്കത്തിൽ എഴുതിയ ഫലകവുമുണ്ട്.

  • പ്രതിമയുടെ കാൽക്കൽ കിടക്കുന്ന തകർന്ന ചങ്ങല സ്വാതന്ത്ര്യ സമര പോരാട്ടങ്ങൾക്ക് മേൽ നേടിയ വിജയത്തെ സൂചിപ്പിക്കുന്നു.

  • 151.1 അടിയാണ് പ്രതിമയുടെ മാത്രം ഉയരം.തറനിരപ്പിൽ നിന്ന് ദീപശിഖ വരെയുള്ള ആകെ ഉയരം 305 .1 ഇഞ്ച് അടിയാണ്.

  • ആദ്യകാലങ്ങളിൽ 'ലിബർട്ടി എൻ‌ലൈറ്റെനിങ്ങ് ദ വേ‍ൾഡ്' എന്നാണിതറിയപ്പെട്ടിരുന്നത്. 

Related Questions:

"നാഷണൽ ലീഗ് ഫോർ ഡെമോക്രസി" ഏതു രാജ്യത്തെ രാഷ്ട്രീയ പാർട്ടിയാണ് ?

ഇസ്താംബൂൾ ഏത് സ്ഥലത്തിന്റെ പുതിയ പേരാണ് ?

' മൻഡാരിൻ ' ഏത് രാജ്യത്തെ ഭാഷയാണ് ?

“ആയിരം ദ്വീപുകളുടെ നാട്" എന്ന അപരനാമത്തിൽ അറിയപ്പെടുന്ന രാജ്യം :

അടുത്തിടെ യു എസ്സിൽ പുതിയതായി രൂപീകരിച്ച ഡിപ്പാർട്ട്മെൻറ് ഓഫ് ഗവൺമെൻറ് എഫിഷ്യൻസി വിഭാഗത്തിൻ്റെ മേധാവിസ്ഥാനത്ത് നിന്ന് പിന്മാറിയ ഇന്ത്യൻ വംശജൻ ആര് ?