ഓക്സീകരണം - ഒരു രാസപ്രവർത്തനത്തിൽ ഇലക്ട്രോൺ നഷ്ട്ടപ്പെടുന്ന പ്രവർത്തനം
ഓക്സിഡേഷൻ നമ്പർ - ഒരു പദാർത്ഥത്തിലെ എല്ലാ ബന്ധനങ്ങളും അയോണികമായി പരിഗണിച്ചാൽ അതിലെ ഓരോ ആറ്റത്തിലും രൂപം കൊള്ളുന്ന ചാർജ്ജാണ് ആ ആറ്റത്തിന്റെ ഓക്സിഡേഷൻ നമ്പർ
ഓക്സിഡേഷൻ നമ്പർ കൂടുന്ന പ്രവർത്തനം - ഓക്സീകരണം
ഓക്സീകാരി - രാസപ്രവർത്തനത്തിൽ ഇലക്ട്രോൺ സ്വീകരിക്കുന്ന ആറ്റം
നിരോക്സീകരണം - - ഒരു രാസപ്രവർത്തനത്തിൽ ഇലക്ട്രോൺ സ്വീകരിക്കുന്ന പ്രവർത്തനം
ഓക്സിഡേഷൻ നമ്പർ കുറയുന്ന പ്രവർത്തനം - നിരോക്സീകരണം
നിരോക്സീകാരി - രാസപ്രവർത്തനത്തിൽ ഇലക്ട്രോൺ നഷ്ടപ്പെടുന്ന ആറ്റം
റിഡോക്സ്പ്രവർത്തനം - ഓക്സീകരണവും നിരോക്സീകരണവും ഒരേ സമയം നടക്കുന്ന രാസപ്രവർത്തനം