Question:

വയോജനങ്ങൾക്ക് ആവശ്യമായ മരുന്നുകൾ വീട്ടിൽ എത്തിച്ചു നൽകുന്നതിനായി കേരള മെഡിക്കൽ സർവീസ് കോർപ്പറേഷൻ കീഴിൽ ആരംഭിച്ച പദ്ധതി ഏതാണ് ?

Aവയോ മധുരം അറ്റ് ഹോം

Bവയോ കെയർ

Cകാരുണ്യം

Dകാരുണ്യ അറ്റ് ഹോം

Answer:

D. കാരുണ്യ അറ്റ് ഹോം

Explanation:

‘കാരുണ്യ അറ്റ് ഹോം’

  • കേരള മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷന്റെ ആഭിമുഖ്യത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്
  • വയോജനങ്ങള്‍ക്കും ജീവിതശൈലി രോഗങ്ങള്‍ക്കും മറ്റും സ്‌ഥിരമായി മരുന്നു കഴിക്കുന്നവര്‍ക്കും മരുന്ന് വീട്ടിലെത്തിച്ചു നല്‍കുന്ന പദ്ധതി
  • രജിസ്‌റ്റര്‍ ചെയ്യുന്ന ആളുകള്‍ക്ക് കൃത്യമായ പ്രിസ്‌ക്രിപ്ഷന്റെ അടിസ്‌ഥാനത്തിലാണ് മരുന്നുകള്‍ എത്തിച്ചു നൽകുന്നത്.
  • കാരുണ്യ ഫാര്‍മസികളില്‍ നിന്നും കമ്പോള വിലയേക്കാള്‍ താഴ്ന്ന നിരക്കിലാണ് വീട്ടില്‍ എത്തിച്ചു നല്‍കുന്നത്
  • പദ്ധതിയില്‍ വയോജനങ്ങള്‍ക്ക് മരുന്നുകൾക്ക് 1 ശതമാനം അധിക ഇളവും നൽകുന്നു.

Related Questions:

കേരള സർക്കാർ HLL ലൈഫ്കെയർ ലിമിറ്റഡുമായി ചേർന്ന് ' safe and healthy periods ' എന്ന ലക്ഷ്യത്തോടെ മെൻസ്ട്രൽ കപ്പുകൾ വിതരണം ചെയ്യുന്ന പദ്ധതിയാണ് ?

കുടുംബശ്രീ പദ്ധതി ഉദ്ഘാടനം ചെയ്യപ്പെട്ട വർഷം ഏത്?

കേരളത്തിൽ സേവനാവകാശ നിയമം പ്രാബല്യത്തിൽ വന്നതെന്ന്?

കേൾവി തകരാറുള്ള കുട്ടികളെ സഹായിക്കാൻ സാമൂഹ്യനീതി വകുപ്പ് ആരംഭിച്ച പദ്ധതി ഏത്?

അട്ടപ്പാടി ആദിവാസി ഊരിലെ പോഷണക്കുറവ് പരിഹരിക്കാനും ആരോഗ്യ പോഷണ നിലവാരം ഉയർത്താനും ലക്ഷ്യമിട്ട് അംഗൻവാടി പ്രവർത്തകരുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന ഗ്രൂപ്പ് ?