Question:

സഞ്ചാരസ്വാതന്ത്ര്യത്തിനായി കേരളത്തിൽ ടി. കെ. മാധവന്റെ നേത്യത്വത്തിൽ നടന്ന പ്രക്ഷോഭം ഏത് ?

Aഗുരുവായൂർ സത്യാഗ്രഹം

Bകല്ലുമാല സമരം

Cവൈക്കം സത്യാഗ്രഹം

Dചാന്നാർ കലാപം

Answer:

C. വൈക്കം സത്യാഗ്രഹം

Explanation:

വൈക്കം സത്യാഗ്രഹം

  • വൈക്കം മഹാദേവ ക്ഷേത്രത്തിന് ചുറ്റുമുള്ള വഴിയിലൂടെ അവർണ്ണ ഹിന്ദുക്കൾക്ക് കൂടി പ്രവേശനം അനുവദിക്കുന്നതിന് വേണ്ടി ആരംഭിച്ച ഐതിഹാസിക സമരം
  • ഇന്ത്യയിൽ അയിത്തത്തിന് എതിരെ നടന്ന ആദ്യത്തെ സംഘടിത സമരം
  • വൈക്കം സത്യാഗ്രഹം കാലഘട്ടം : 1924 മാർച്ച് 30  -  1925 നവംബർ 23
  • വൈക്കം സത്യാഗ്രഹം നടന്ന ജില്ല : കോട്ടയം 
  • വൈക്കം സത്യാഗ്രഹത്തിന്റെ പ്രധാന നേതാവ് : ടി കെ മാധവൻ 
  • 1923ലെ  കാക്കിനട കോൺഗ്രസ് സമ്മേളനത്തിൽ വച്ച് ടി.കെ മാധവൻ, അയിത്തത്തിനെതിരെ അവതരിപ്പിച്ച പ്രമേയത്തെ പിന്തുടർന്ന് നടന്ന സമരം
  • ടി കെ മാധവൻ, മന്നത്ത് പത്മനാഭൻ, സി വി കുഞ്ഞിരാമൻ, കേളപ്പൻ തുടങ്ങിയ സുപ്രധാന നേതാക്കൾ ഈ സത്യാഗ്രഹവുമായി ബന്ധപ്പെട്ടിരിക്കുന്നു. 
  • 1924 മാർച്ച് 30 -ന് കുഞ്ഞാപ്പി,  ബാഹുലേയൻ,  ഗോവിന്ദപ്പണിക്കർ എന്നിവരാണ് വൈക്കം സത്യാഗ്രഹം ആരംഭിച്ചത്. 
  • ഗാന്ധിജിയുടെ നിർദ്ദേശപ്രകാരം വൈക്കം സത്യാഗ്രഹത്തിൽ പങ്കെടുത്ത ദേശീയ നേതാവ് : ആചാര്യ വിനോബാ ഭാവേ
  • 1925-ൽ  ഗാന്ധിജി രണ്ടാമത്തെ കേരളം സന്ദർശിക്കുന്നത് വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ടാണ്. 
  • സമരം 603 ദിവസം നീണ്ടുനിന്നു.
  • ക്ഷേത്രത്തിന്റെ കിഴക്കേനട ഒഴികെയുള്ള നിരത്തുകൾ ജാതിഭേദമന്യേ എല്ലാവർക്കും തുറന്നുകൊടുക്കാൻ ഉത്തരവ് വന്നതോടെ 1925 നവംബർ 23ന് സമരം  അവസാനിപ്പിച്ചു.

Related Questions:

ഇവയിൽ തെറ്റായ പ്രസ്താവനകൾ ഏതെല്ലാം ?

1.ഗാന്ധിജിയുടെ മൂന്നാം കേരള സന്ദർശനം വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ട് കൊണ്ടായിരുന്നു.

2.ഗാന്ധിജിയുടെ നിർദ്ദേശപ്രകാരം വൈക്കം സത്യാഗ്രഹത്തിൽ പങ്കെടുത്ത ദേശീയ നേതാവാണ് ആചാര്യ വിനോബാ ഭാവേ.

3.1925-ലാണ് വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ട് ഗാന്ധിജി കേരളത്തിൽ എത്തിയത്

കൊച്ചിയിൽ ബ്രിട്ടീഷുകാർക്കെതിരെ പോരാടിയ ധീര ദേശാഭിമാനി ?

Kuttamkulam Satyagraha was in the year ?

മലയാളി മെമ്മോറിയൽ സമർപ്പിക്കാനുള്ള തീരുമാനം കൈക്കൊണ്ട് പൊതുസമ്മേളനം നടന്നതെവിടെ?

വിദ്യാർത്ഥികൾക്ക് ബോട്ട് കടത്ത് കൂലി വർദ്ധിപ്പിച്ചതിനെതിരെ നടന്ന സമരം ?