Question:

'ധാതുക്കളുടെ കലവറ' എന്നറിയപ്പെടുന്ന ഇന്ത്യയിലെ ഭൂവിഭാഗം ഏതാണ് ?

Aഹിമാലയം

Bഉത്തര മഹാസമതലം

Cഉപദ്വീപിയ പീഠഭൂമി

Dതീരപ്രദേശം

Answer:

C. ഉപദ്വീപിയ പീഠഭൂമി

Explanation:

ഉപദ്വീപീയ പീഠഭൂമി (The Peninsular Plateau)

  • ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ ഭൂവിഭാഗം
  • ഇന്ത്യയിലെ ഏറ്റവും വിസ്തൃതിയേറിയ ഭൂവിഭാഗം 
  • ആഗ്നേയശിലകൾ ഇവിടെ പ്രധാനമായും കാണപ്പെടുന്നു.
  • 'ധാതുക്കളുടെ കലവറ' എന്നു വിളിക്കുന്ന ഭൂവിഭാഗം
  • ഉത്തരമഹാസമതലത്തിനും തീരസമതലത്തിനും ഇടയിൽ സ്ഥിതിചെയ്യുന്ന ഭൂപ്രദേശം.

ഉപദ്വീപീയ പീഠഭൂമിയുടെ പ്രധാനപ്പെട്ട ഭൂപ്രകൃതി വിഭാഗങ്ങൾ 

  • ഡെക്കാൻ പീഠഭൂമി 
  • മധ്യമേടുകൾ
  • വടക്കു-കിഴക്കൻ പീഠഭൂമി

ഉപദ്വീപീയ പീഠഭൂമിയുടെ അതിരുകൾ 

  • വടക്ക്-പടിഞ്ഞാറ് - ആരവല്ലി
  • കിഴക്ക് - രാജ്മഹൽ കുന്നുകൾ
  • പടിഞ്ഞാറ് - ഗീർ മലനിരകൾ
  • വടക്ക്-കിഴക്ക് - ഷില്ലോങ് & കാർബി ആംഗ്ലോഗ് പീഠഭൂമി
  • തെക്ക് - നീലഗിരി

ഉപദ്വീപീയ പീഠഭൂമിയിലെ പ്രധാന ധാതു വിഭവങ്ങൾ 

  • ഇരുമ്പയിര്
  • കൽക്കരി
  • മാംഗനീസ്
  • ബോക്സൈറ്റ്
  • ചുണ്ണാമ്പുകല്ല് 

ഉപദ്വീപീയ പീഠഭൂമിയിൽ കൃഷി ചെയ്യുന്ന പ്രധാന കാർഷിക വിളകൾ

  • പരുത്തി
  • പയർവർഗ്ഗങ്ങൾ
  • നിലക്കടല
  • കരിമ്പ്
  • ചോളം
  • റാഗി
  • മുളക് 

ഉപദ്വീപീയ പീഠഭൂമിയുടെ ഭാഗമായിട്ടുള്ള പ്രധാന പർവത നിരകൾ

  • ആരവല്ലി
  • വിന്ധ്യാ-സാത്പുര
  • പശ്ചിമഘട്ടം,
  • പൂർവഘട്ടം

Related Questions:

ബാലഘാട്ട് ചെമ്പ് ഖനന കേന്ദ്രം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?

ജാർഖണ്ഡിലെ ഝാറിയ പ്രദേശം ഏതിന്റെ ഉത്പാദനവുമായി ബന്ധപ്പെട്ടിരിക്കുന്നു?

ഇന്ത്യയുടെ റൂർ താഴ്‌വര എന്നറിയപ്പെടുന്നത് ?

ഇന്ത്യയുടെ ധാതു കലവറ എന്നറിയപ്പെടുന്ന പീഠഭൂമിയേത് ?

Which is the richest mineral belt of India?