Challenger App

No.1 PSC Learning App

1M+ Downloads
യക്ഷഗാനം എന്ന കലാരൂപത്തിന് പ്രചാരമുള്ള കേരളത്തിലെ പ്രദേശം ഏത്?

Aകാസർഗോഡ്

Bപാലക്കാട്

Cവയനാട്

Dമലപ്പുറം

Answer:

A. കാസർഗോഡ്

Read Explanation:

ഇന്ത്യയിലെ കർണാടക സംസ്ഥാനത്തിലെ ഒരു നാടോടി കലാരൂപമാണ് യക്ഷഗാനം. കർണാടകത്തിലെ തീരപ്രദേശങ്ങളാണ് യക്ഷഗാനത്തിന്റെ കേന്ദ്രം. കേരളത്തിന്റെ തനത് നൃത്തകലയായ കഥകളിയുമായി നല്ല സാമ്യമുള്ള കലാവിശേഷമാണ് “ബയലാട്ടം” എന്നു കൂടി അറിയപ്പെടുന്ന “യക്ഷഗാനം”. കർണ്ണാടകത്തിലെ ഉത്തര കന്നഡ, ഷിമോഗ, ഉഡുപ്പി, ദക്ഷിണ കന്നഡ എന്നീ ജില്ലകളിലും, കേരളത്തിലെ കാസർഗോഡ് ജില്ലയിലും യക്ഷഗാനം പ്രചാരത്തിലുണ്ട്. വൈഷ്ണവഭക്തിയാണ് മുഖ്യപ്രചോദനം. ഭക്തിയും മതാചാര‍ങ്ങളും സാധാരണക്കാരിലേക്കു പകരുന്ന കലാമാധ്യമമായാണ് യക്ഷഗാനം പ്രചാരം നേടിയത്. നാനൂറോളം വർഷത്തെ പഴക്കം ഈ നൃത്തരൂപത്തിനുണ്ട്. നൃത്തവും അഭിനയവും സാഹത്യവും സംഗീതവുമെല്ലാം ചേർന്ന യക്ഷഗാനം കാസർഗോഡു മുതൽ വടക്കോട്ടുള്ള കൊങ്കൺ തീരങ്ങളിൽ ചിലേടത്താണ് ഇപ്പോഴുമുള്ളത്. കാസർ കോഡ് ജനിച്ച പാർത്ഥി സുബ്ബയാണ്. യക്ഷഗാനത്തിന്റെ പിതാവ് എന്ന് പറയപ്പെടുന്നു.


Related Questions:

കേരളത്തിൽ പ്രതിശീർഷ വരുമാനം കൂടുതലുള്ള ജില്ല :
Founder of Alappuzha city:

Identify the statements which are true about Wayanad:

  1. The Wayanad district was formed in 1980
  2. The Kabini river is in Wayanad
  3. The Cheengeri Rock adventure centre , Edakkal caves and Kanthanpara water falls are in Wayanad
  4. The Chembra peak in Wayanad is 2500 mts above sea level
    കേരളത്തിലെ ആദ്യ വിവരസാങ്കേതികവിദ്യ ജില്ല?
    ഏറ്റവും കുറവ് ആദിവാസികളുള്ള ജില്ല ?