Question:

ഇന്ത്യയുടെ ധാന്യപ്പുര എന്നറിയപ്പെടുന്ന പ്രദേശം ഏത് ?

Aദക്ഷിണമഹാസമതലം

Bഉത്തര മഹാസമതലം

Cഹിമാലയം

Dപശ്ചിമഘട്ടം

Answer:

B. ഉത്തര മഹാസമതലം

Explanation:

ഉത്തര മഹാസമതലം

  • ഹിമാലയൻ നദികളും അവയുടെ പോഷകനദികളും വഹിച്ചുകൊണ്ടുവരുന്ന അവസാദങ്ങൾ നിക്ഷേപിച്ചുണ്ടായ ഫലഭൂയിഷ്ഠമായ സമതലപ്രദേശമാണ് ഉത്തര മഹാസമതലം.
  • ലോകത്തിലെ ഏറ്റവും വിസ്തൃതമായ എക്കൽ സമതലമാണ് ഇത്.
  • പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ്, ബീഹാർ, പശ്ചിമ ബംഗാൾ, അസം, മധ്യ പ്രദേശ്, ത്രിപുര, രാജസ്ഥാനിലെ പ്രദേശങ്ങൾ എന്നിവ ഉത്തരമഹാസമതലത്തിൽ ഉൾപ്പെടുന്നു.
  • ഉത്തരപർവത മേഖലയ്ക്കും ഉപദ്വീപീയ പീഠഭൂമിക്കും ഇടയിലുള്ള ഭൂപ്രകൃതി വിഭാഗം

  • ഇന്ത്യയിലെ ഏറ്റവും വലിയ കാർഷിക ഭൂമി
  • 'ഇന്ത്യൻ കൃഷിയുടെ നട്ടെല്ല്' എന്നറിയപ്പെടുന്ന സമതലം
  • 'ഇന്ത്യയുടെ ധാന്യപ്പുര' എന്നറിയപ്പെടുന്ന ഭൂപ്രദേശം
  • 'ഭാരതീയ സംസ്കാരത്തിന്റെ ഈറ്റില്ലം' എന്നറിയപ്പെടുന്ന ഭൂപ്രദേശം

  • ഉത്തരമഹാസമതലത്തിലെ പ്രധാന മണ്ണിനം - എക്കൽ മണ്ണ്
  • ഉത്തരമഹാസമതല പ്രദേശങ്ങളിൽ പുതുതായി നിക്ഷേപിക്കപ്പെടുന്ന എക്കൽ മണ്ണ് അറിയപ്പെടുന്നത് - ഖാദർ 
  • ഉത്തരമഹാസമതല പ്രദേശങ്ങളിൽ കാണപ്പെടുന്ന പഴക്കമേറിയ എക്കൽ നിക്ഷേപം - ഭംഗർ
  • ചുണ്ണാമ്പുകല്ലുകളാൽ (കാൽസ്യം കാർബണേറ്റ്) സമൃദ്ധമായ ഭംഗർമണ്ണ് അറിയപ്പെടുന്നത് - കാംഗർ 

അവസാദ നിക്ഷേപത്തിനു കാരണമാവുന്ന നദികളെ അടിസ്ഥാനമാക്കി ഉത്തരമഹാസമതലത്തെ നാലായി തരംതിരിച്ചിരിക്കുന്നു.

1.പഞ്ചാബ്-ഹരിയാന സമതലം - സിന്ധു നദി, പോഷകനദികളായ ഝലം, ചെനാബ്, രവി, ബിയാസ്, സത്ലജ്.

2.ഗംഗാ സമതലം - ഗംഗ, കോസി, ഗോമതി, യമുന, ഗണ്ഡക്, ഹരിയാന, ഡൽഹി, ഉത്തർപ്രദേശ്, ബീഹാർ എന്നീ സംസ്ഥാനങ്ങൾ ഈ പ്രദേശത്ത് ഉൾപ്പെടുന്നു.

3.ബ്രഹ്മപുത്ര സമതലം - ബ്രഹ്മപുത്ര, മാനസ് നദികൾ. അസമിലെ ബ്രഹ്മപുത്ര താഴ്വര.

4.മരുസ്ഥലി-ബാഗർ സമതലം - ലൂണി നദി, സരസ്വതി നദി, രാജസ്ഥാനിലെ മരുസ്ഥലി-ബാഗർ പ്രദേശങ്ങൾ ഉൾക്കൊള്ളുന്നു.


Related Questions:

കിഴക്കൻ മലനിരകൾ എന്നറിയപ്പെടുന്ന നിരകളേത് ?

ഏതൊക്കെ മാസത്തിലാണ് ഇന്ത്യയിൽ പൊതുവെ ശൈത്യകാലം അനുഭവപ്പെടുന്നത് ?

ഉത്തരാഖണ്ഡിനെയും ടിബറ്റിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ചുരമേത് ?

സ്വരാജ് ഐലന്‍റിന്‍റെ ആദ്യത്തെ പേരെന്ത് ?

ലാവാശിലകൾ പൊടിഞ്ഞുണ്ടായ മണ്ണേത് ?