Question:

യോഗക്ഷേമസഭയിൽ അംഗമായിരുന്ന നവോത്ഥാന നായകൻ ?

Aകുമാര ഗുരുദേവൻ

Bഅയ്യങ്കാളി

Cമന്നത്ത് പത്മനാഭൻ

Dവി. ടി. ഭട്ടതിരിപ്പാട്

Answer:

D. വി. ടി. ഭട്ടതിരിപ്പാട്

Explanation:

വി. ടി. ഭട്ടതിരിപ്പാട്

  • ജനനം : 1896, മാർച്ച് 26
  • ജന്മസ്ഥലം : മേഴത്തൂർ ഗ്രാമം, ത്രിതല പഞ്ചായത്ത്, പൊന്നാനി താലൂക്ക്, മലപ്പുറം
  • വി ടി ഭട്ടതിരിപ്പാടിന്റെ വീട്ടുപേര് : രസിക സദനം
  • പിതാവ് : വി ടി എം തുപ്പൻ നമ്പൂതിരിപ്പാട്
  • മാതാവ് : ശ്രീദേവി അന്തർജനം
  • പൂർണ്ണനാമം : വെള്ളത്തിരുത്തി താഴത്ത് മനയിൽ രാമൻ ഭട്ടതിരിപ്പാട്

  • 'കറുത്ത പട്ടേരി' എന്ന് വിശേഷിപ്പിക്കപ്പെട്ട നവോത്ഥാന നായകൻ
  • ബഹുമത സമൂഹം എന്ന ആശയം മുന്നോട്ടുവെച്ച വ്യക്തി
  • അവർണ്ണ സമുദായത്തിലെ പെൺ കുട്ടിയിൽ നിന്നും അക്ഷരാഭ്യാസം നേടിയ നവോത്ഥാന നായകൻ.
  • 'യോഗക്ഷേമസഭ'യുടെ  ഉൽപതിഷ്ണുവിഭാഗത്തിന്റെ നേതാവായി പ്രവർത്തിച്ച നവോത്ഥാന നായകൻ.

ലഘു ജീവിതരേഖ

  • 1912ൽ പതിനാറാമത്തെ വയസ്സിൽ മുണ്ടമുക ശാസ്താ ക്ഷേത്രത്തിൽ ശാന്തിക്കാരൻ ആയി.
  • 1919ൽ  'നമ്പൂതിരി യുവജന സംഘം' രൂപീകരണത്തിന് നേതൃത്വം നൽകി.
  • 1920ൽ വി.ടി യുടെ നാടകമായ 'അടുക്കളയിൽ നിന്നും അരങ്ങത്തേക്ക്' ഉണ്ണി നമ്പൂതിരി എന്ന മാസികയിൽ ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ടു.
  • 1921ൽ ഒറ്റപ്പാലത്ത് വച്ച് നടന്ന കെപിസിസിയുടെ കോൺഗ്രസ് സമ്മേളനത്തിലെ വോളണ്ടിയർ ആയി പ്രവർത്തിച്ചു.

  • 1921ൽ തന്നെ അഹമ്മദാബാദിൽ ചേർന്ന് ഐ എൻ സി സമ്മേളനത്തിൽ പങ്കെടുത്തു.
  • വി ടി പങ്കെടുത്ത ഏക ഐഎൻസി സമ്മേളനം ആയിരുന്നു ഇത്.
  • സമ്മേളനത്തിൽ പങ്കെടുക്കാൻ പോയതിനു സമുദായത്തിൽ നിന്ന് അദ്ദേഹം ഭ്രഷ്ടനാക്കപ്പെടുകയും ചെയ്തു

  • 1929 ൽ അന്തർജ്ജന സമാജം രൂപീകരിച്ചു.
  • പാർവതി നെൻമേനിമംഗലമായിരുന്നു അന്തർജനസമാനത്തിലെ മുഖ്യ നേതാവ്

  • 1931ൽ ദരിദ്ര വിദ്യാർഥികൾക്ക് പഠിക്കാനുള്ള സാഹചര്യം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ 'യാചന യാത്ര' നടത്തി.
  • തൃശൂർ മുതൽ കാസർഗോഡ് ചന്ദ്രഗിരിപ്പുഴ വരെ ഏഴുദിവസം കൊണ്ടാണ് 'യാചന യാത്ര' നടത്തിയത്.

  • 1937 ൽ വിധവ പുനർവിവാഹം ആദ്യമായി സംഘടിപ്പിച്ചു.
  • വിധവയായ തന്റെ ഭാര്യാസഹോദരി ഉമാ അന്തർജനത്തെ എം.ആർ.ബി.ക്ക് വിവാഹം ചെയ്തുകൊടുത്തു.

  • 1968 ൽ കാഞ്ഞങ്ങാട് മുതൽ ചെമ്പഴന്തി വരെ സാമൂഹ്യ പരിഷ്കരണ ജാഥ നടത്തി.
  • മിശ്രവിവാഹ ബോധവൽകരണവുമായി ബന്ധപ്പെട്ട് ആയിരുന്നു ഈ യാത്ര.

  • 1971ൽ അദ്ദേഹത്തിൻറെ ആത്മകഥയായ 'കണ്ണീരും കിനാവും' എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു.

  • 1982 ഫെബ്രുവരി 12 -ന് അന്തരിച്ചു.

വി ടി ഭട്ടതിരിപ്പാടിന്റെ കൃതികൾ:

  • രജനി രംഗം
  • കണ്ണീരും കിനാവും
  • ദക്ഷിണായനം
  • പോംവഴി
  • ചക്രവാളങ്ങൾ
  • പൊഴിഞ്ഞ പൂക്കൾ
  • വെടിവെട്ടം
  • സത്യമെന്നത് ഇവിടെ മനുഷ്യനാകുന്നു
  • എന്റെ മണ്ണ്
  • കരിഞ്ചന്ത
  • കാലത്തിന്റെ സാക്ഷി
  • കർമ്മ വിപാകം
  • ജീവിതസ്മരണകൾ
  • വിശക്കാത്ത ദൈവവും വിശക്കുന്ന മനുഷ്യരും

 വി ടി ഭട്ടതിരിപ്പാട് പത്രാധിപരായിരുന്ന പ്രസിദ്ധീകരണങ്ങൾ 

  • ഉണ്ണിനമ്പൂതിരി 
  • യോഗക്ഷേമം 
  • പാശുപതം 
  • ഉദ്ബുദ്ധ കേരളം

  • വി ടി ഭട്ടതിരിപ്പാടിന്റെ ആദ്യ കഥാസമാഹാരം : രജനീരംഗം
  • വി ടി ഭട്ടതിരിപ്പാടിന്റെ ആത്മകഥ : കണ്ണീരും കിനാവും (1970)
  • യഥാസ്ഥിതിക നമ്പൂതിരിമാരുടെ “സുദർശനം” എന്ന പ്രസിദ്ധീകരണത്തിനെതിരെ വി ടി ഭട്ടതിരിപ്പാട് ആരംഭിച്ച പ്രസിദ്ധീകരണം : പാശുപതം
  • “വിദ്യാർത്ഥി” എന്ന പേരിൽ മാസിക ആരംഭിച്ചത് : വി ടി ഭട്ടതിരിപ്പാട്. 
  • വി ടി ഭട്ടതിരിപ്പാടിന്റെ ആദ്യ നാടകം അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്  1929-ൽ വടക്കിനിയേടത്തു മനയിലാണ് ആദ്യമായിട്ട് അവതരിപ്പിച്ചത്.

 


Related Questions:

The only poet in Malayalam who became ‘mahakavi’ without writing a ‘mahakavyam’ was ?

Who wrote the song Koottiyoor Ulsavapattu?

കേരളത്തിലെ ബ്രഹ്മസമാജത്തിൻ്റെ അമരക്കാരൻ എന്നറിയപ്പെടുന്ന നവോത്ഥാന നായകൻ ആരാണ് ?

In which year was the Aruvippuram Sivalinga Prathishta?

The most famous disciple of Vaikunda Swamikal was?