Question:

ഇന്ത്യയിൽ മിസൈലുകൾ, ടാങ്കുകൾ, അന്തർ വാഹിനികൾ എന്നിവ വികസിപ്പിക്കുന്ന ഗവേഷണ സ്ഥാപനം ?

AISRO

BBARC

CDRDO

DCDRI

Answer:

C. DRDO

Explanation:

ഡിഫൻസ് റിസേർച്ച് ആന്റ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ).

  • ഇന്ത്യയുടെ സൈനികസംബന്ധിയായ സാങ്കേതികവിദ്യാ വികാസത്തിന്റെ ചുമതലയുള്ള ഗവേഷണസ്ഥാപനം
  • ആസ്ഥാനം : ന്യൂഡൽഹി
  • സ്ഥാപിതമായ വർഷം : 1958
  • ആപ്തവാക്യം - 'കരുത്തിന്റെ ഉത്ഭവം അറിവിൽ'.

ചുവടെ നൽകിയിരിക്കുന്ന സ്ഥാപനങ്ങളെ ലയിപ്പിച്ചു കൊണ്ടാണ് 1958ൽ ഡി ആർ ഡി ഓ സ്ഥാപിതമായത്:

  • ടെക്നിക്കൽ ഡെവലപ്മെന്റ് എസ്റ്റാബ്ലിഷ്മെന്റ്
  • ഡയറക്റ്ററേറ്റ് ഓഫ് ടെക്നിക്കൽ ഡെവലപ്മെന്റ് ആൻഡ് പ്രൊഡക്ഷൻ
  • ഡിഫൻസ് സയൻസ് ഓർഗനൈസേഷൻ

  • ഡിആർഡിഒ-യുടെ ഭരണപരമായ മേൽനോട്ട നിയന്ത്രണ ചുമതല കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിൽ നിക്ഷിപ്തമാണ്.
  • പ്രതിരോധമന്ത്രിയുടെ ശാസ്ത്രോപദേഷ്ടാവാണ് ഇതിന്റെ തലവൻ. 
  • ഇന്ത്യയുടെ പ്രതിരോധരംഗത്തേക്കാവശ്യമായ ഉപകരണങ്ങളുടെ ഗവേഷണവും വികസനവുമാണ് ലക്ഷ്യം.
  • നിലവിൽ രാജ്യത്തുടങ്ങിയകളുമായി 52 പരീക്ഷണശാലകൾ DRDOക്ക് ഉണ്ട്.

DRDOയുടെ ചുമതലകൾ

  • പ്രതിരോധ സേവനങ്ങൾക്കായി അത്യാധുനിക സെൻസറുകൾ, ആയുധ സംവിധാനങ്ങൾ, പ്ലാറ്റ്‌ഫോമുകൾ, അനുബന്ധ ഉപകരണങ്ങൾ എന്നിവ രൂപകൽപ്പന ചെയ്യുകയും വികസിപ്പിക്കുകയും ഉൽപ്പാദനത്തിലേക്ക് നയിക്കുകയും ചെയ്യുക.

  • ആക്രമണങ്ങളെ നേരിടാൻ സൈന്യത്തിനെ സാങ്കേതികമായി സജ്ജരാക്കുകയും സൈനികരുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിനുള്ള സാങ്കേതിക വിദ്യകളുടെ നിർമ്മാണവും.

  • സാങ്കേതികവിദ്യയിലൂടെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുകയും, ശക്തമായ തദ്ദേശീയ സാങ്കേതിക അടിത്തറ കെട്ടിപ്പടുക്കുകയും ചെയ്യുക.

 

 


Related Questions:

Which among the following channels was launcher in 2003 ?

ഇന്ത്യയിലെ ഐടി കമ്പനികളുടെ ദേശീയ കൂട്ടായ്മയായ നാസ്കോമിന്റെ ചെയർപേഴ്സൺ ?

Who is known as the father of Indian remote sensing?

ഇന്ത്യയിൽ ആദ്യമായി പെട്രോളിയം ഖനനം ആരംഭിച്ച സ്ഥലം ?

ബിബിസി മാതൃകയിൽ ദൂരദർശൻ ആരംഭിക്കുന്ന പുതിയ ചാനൽ ?