'നിള' എന്നും 'പേരാര്‍' എന്നും വിളിക്കുന്ന കേരളത്തിന്റെ സ്വാന്തം ഭാരതപ്പുഴ ഉത്ഭവിക്കുന്നത് തമിഴ് നാട്ടില്‍ നിന്നാണ്.
കോയമ്പത്തൂര്‍ ജില്ലയിലെ ആനമല ടൈഗര്‍ റിസർവിൽ നിന്നും ഉത്ഭവിച്ച് പാലക്കാട്, തൃശൂര്‍ ജില്ലകളിലൂടെ ഒഴുകി മലപ്പുറം ജില്ലയിലെ പൊന്നാനിയില്‍ വെച്ച് അറബിക്കടലില്‍ വിലയം പ്രാപിക്കുന്നു.
ആനമല കുന്നുകളില്‍ നിന്ന് ഉത്ഭവിക്കുന്ന നിള 209 കിലോമീറ്ററാണ് കേരളത്തിലൂടെ ഒഴുകുന്നത്.
തമിഴ് നാട്ടിലൂടെ ഒഴുകുന്ന ദൂരം കൂടി കണക്കിലെടുത്താല്‍ ഈ നദിയുടെ ആകെ നീളം 251 കിലോമീറ്ററാണ്.