Question:
ലാഹോറിലെ നദി എന്നറിയപ്പെടുന്നത് ഏത് നദിയാണ്?
Aബിയാസ്
Bത്സലം
Cരവി
Dചിനാബ്
Answer:
C. രവി
Explanation:
രവി
- ഉദ്ഭവ സ്ഥാനം : ഹിമാചൽ പ്രദേശിലെ മണാലി
- പഞ്ചാബിന് ആ പേര് നൽകുന്ന പഞ്ചനദികളിൽ ഒന്നാണിത്.
- ഏകദേശം 720 കിമീ നീളമാണ് രവി നദിക്കുള്ളത്.
- ഇന്ത്യയിലും പാകിസ്താനിലുമായി ഒഴുകുന്ന നദി.
- പാകിസ്താനിലെക്ക് പ്രവേശിച്ച ശേഷം ചിനാബുമായി കൂടിച്ചേര്‍ന്ന് സിന്ധുവിലേക്കെത്തുന്നു.
- പാക്കിസ്ഥാനിലെ പ്രധാന നഗരമായ ലഹോര്‍ സ്ഥിതിചെയ്യുന്നത് ഈ നദിയുടെ തീരത്താണ്.
- അതിനാൽ 'ലാഹോറിലെ നദി' എന്നറിയപ്പെടുന്നത് രവിയാണ്.
- സിന്ധൂ നദീജല ഉടമ്പടി പ്രകാരം ഈ നദിയിലെ ജലം ഇന്ത്യക്ക് അവകാശപ്പെട്ടതാണ്.