കുടകിലെ തലക്കാവേരിയിൽ നിന്ന് ഉത്ഭവിക്കുന്ന നദിയേത് ?
Aകൃഷ്‌ണ
Bകാവേരി
Cകബനി
Dനർമ്മദ
Answer:
B. കാവേരി
Read Explanation:
കാവേരി നദി ദക്ഷിണ ഭാരതത്തിലെ ഏറ്റവും വലിയ നദികളിൽ ഒന്നാണ്. സഹ്യനിരയിലെ ബ്രഹ്മഗിരി ഷോലവനങ്ങളിൽ സ്ഥിതി ചെയ്യുന്ന തലകാവേരിയിൽ നിന്ന് ഉദ്ഭവിക്കുന്നു. തെക്കൻ കർണാടകം, തമിഴ്‌നാട്ടിൽ തഞ്ചാവൂർ എന്നി സ്ഥലങ്ങളിൽ കൂടി ഒഴുകി കാരൈക്കൽ പ്രദേശത്ത് ബംഗാൾ ഉൾക്കടലിൽ പതിക്കുന്നു. ഹിന്ദുക്കൾ, പ്രത്യേകിച്ചു ദ്രാവിഡർ ഇതിനെ പവിത്രമായ നദിയായി കരുതുന്നു. ആര്യന്മാർ ആര്യസാമ്രാജ്യത്തിലെ ഏഴു പുണ്യ നദികളിലൊന്നായും കാവേരിയെ കണക്കാക്കുന്നു.