Question:
മൈക്കലാനിരകളിൽ ഉത്ഭവിച്ച് അറബിക്കടലിൽ പതിക്കുന്ന നദി?
Aകാവേരി
Bനർമ്മദ
Cഗോദാവരി
Dമഹാനദി
Answer:
B. നർമ്മദ
Explanation:
നർമ്മദ
- മധ്യപ്രദേശിലെ അമർകണ്ഡക് പീഠഭൂമിയുടെ പടിഞ്ഞാറൻ ചരിവിൽ 1057 മീറ്റർ ഉയരത്തിൽ നിന്ന് ഉദ്ഭവിക്കുന്നു.
- മൈക്കലാ പർവ്വത നിരകളാണ് കൃത്യമായി ഇവയുടെ ഉത്ഭവസ്ഥാനം.
- അറബിക്കടലാണ് നർമ്മദയുടെ പതനസ്ഥാനം.
- 'സന്തോഷം നൽകുന്നവൾ' എന്നാണ് നർമ്മദ എന്ന വാക്കിനർത്ഥം
- 1312 കിലോമീറ്റർ നീളമുള്ള നദിയാണ് നർമ്മദ
- പടിഞ്ഞാറോട്ട് ഒഴുകുന്ന ഉപദ്വീപിയൻ നദികളിലെ ഏറ്റവും വലിയ നദി.
- പ്രാചീനകാലത്ത് 'രേവ' എന്നാണ് നർമ്മദ അറിയപ്പെട്ടിരുന്നത്.
- ഭ്രംശ താഴ്വരയിലൂടെ ഒഴുകുന്ന ഏറ്റവും വലിയ നദി.
- വിന്ധ്യ സത്പുര നിരകളിലൂടെ ഒഴുകുന്ന ഉപദ്വീപിയ നദി.
- ഇന്ത്യയെ തെക്കേ ഇന്ത്യയെന്നും വടക്കേ ഇന്ത്യ എന്നും വിഭജിക്കുന്ന നദി.
- 'ഗുജറാത്തിന്റെയും മധ്യപ്രദേശത്തിന്റെയും ജീവരേഖ' എന്നറിയപ്പെടുന്ന നദി
- ജബൽപൂരിനടുത്ത് നർമ്മദാ നദി സൃഷ്ടിക്കുന്ന വെള്ളച്ചാട്ടമാണ് 'ധുവാന്തർ'.
- നർമ്മദാനദിയിൽ സ്ഥിതി ചെയ്യുന്ന അതിപ്രശസ്തമായ ഡാം ആണ് 'സർദാർ സരോവർ ഡാം'.
നർമ്മദ നദി ഒഴുകുന്ന പ്രധാന സംസ്ഥാനങ്ങൾ:
- മധ്യപ്രദേശ്
- ഗുജറാത്ത്
- മഹാരാഷ്ട്ര
നർമ്മദയുടെ പ്രധാന പോഷകനദികൾ :
- താവ (ഏറ്റവും നീളം കൂടിയ പോഷകനദി)
- ബൻജാർ
- ഷേർ
- ഹിരൺ