Question:
ഡക്കാൻ പീഠഭൂമിയെയും മാൾവാ പീഠഭൂമിയെയും തമ്മിൽ വേർതിരിക്കുന്ന നദി ?
Aസിന്ധു നദി
Bദാമോദർ നദി
Cനർമ്മദ നദി
Dമഹാനദി
Answer:
C. നർമ്മദ നദി
Explanation:
നർമ്മദ
- ഉത്ഭവസ്ഥാനം - മൈക്കലാ പർവ്വതനിരകൾ (മധ്യപ്രദേശ് )
- നീളം - 1312 കി.മീ
- പടിഞ്ഞാറോട്ട് ഒഴുകുന്ന ഉപദ്വീപീയ നദികളിൽ ഏറ്റവും വലിയ നദി
- പ്രാചീനകാലത്ത് 'രേവ' എന്നറിയപ്പെട്ടിരുന്ന നദി
- വിന്ധ്യ-സത്പുര നിരകളിലൂടെ ഒഴുകുന്ന ഉപദ്വീപീയ നദി
- ഇന്ത്യയെ തെക്കേ ഇന്ത്യയെന്നും വടക്കേ ഇന്ത്യയെന്നും വിഭജിക്കുന്ന നദി
- ഡക്കാൺ പീഠഭൂമിയെയും മാൾവാ പീഠഭൂമിയെയും തമ്മിൽ വേർതിരിക്കുന്ന നദി
- നർമ്മദ ഒഴുകുന്ന പ്രധാന സംസ്ഥാനങ്ങൾ - മധ്യപ്രദേശ് ,ഗുജറാത്ത് ,മഹാരാഷ്ട്ര
- പ്രധാന പോഷക നദികൾ - താവ,ബൻജാർ ,ഷേർ ,ഹിരൺ