Question:

ഡൽഹി സുൽത്താനേറ്റിലെ ഏത് ഭരണാധികാരിയാണ് 'മാലിക് ഫിറോസ്' എന്നറിയപ്പെട്ടത് ?

Aഅലാവുദ്ദീൻ ഖിൽജി

Bജലാലുദ്ദീൻ ഖിൽജി

Cഗിയാസുദ്ദീൻ ബാൽബൻ

Dഇൽത്തുമിഷ്

Answer:

B. ജലാലുദ്ദീൻ ഖിൽജി

Explanation:

ജലാലുദ്ദീൻ ഖിൽജി

  • ഖിൽജി വംശ സ്ഥാപകൻ
  • ദില്ലി സുൽത്താനേറ്റ് ഭരിച്ച ആദ്യത്തെ ഖിൽജി വംശ ഭരണാധികാരി
  • 1290 ജൂൺ13 മുതൽ  1296 ജൂലൈ 19 വരെയാണ് ഭരണകാലഘട്ടം
  • മാലിക് ഫിറോസ് എന്നും ഇദ്ദേഹം അറിയപ്പെട്ടിരുന്നു
  • ജലാലുദ്ദീൻ ഖിൽജിയുടെ ഭരണകാലഘട്ടത്തിലെ തലസ്ഥാനം : കിലുഘാരി
  • 'ഭരിക്കപ്പെടുന്നവരുടെ പിന്തുണയോടുകൂടി വേണം ഭരണം' എന്ന കാഴ്ചപ്പാട് മുന്നോട്ടുവെച്ച ആദ്യ ഡൽഹി ഭരണാധികാരി
  • ദർവീഷ് വിഭാഗത്തിൽപ്പെടുന്ന സന്യാസിയായിരുന്ന സിദി മൗലയെ രാജ്യദ്രോഹ കുറ്റം ആരോപിച്ചു വധിച്ച ഭരണാധികാരി.
  • പ്രധാന പദവികളിലെല്ലാം തന്റെ അടുത്ത ബന്ധുക്കളെ നിയമിച്ച ഭരണാധികാരി.
  • 1296ൽ അനന്തരവനായിരുന്ന അലി ഗുർഷാസ്പി(അലാവുദ്ദീൻ ഖിൽജി) ജലാലുദ്ദീനെ വധിച്ചു.

Related Questions:

അജ്മിറിലെ അധായി ദിൻ കാ ജോൻ പ്ര നിർമ്മിച്ചത് ആരാണ് ?

Who was the founder of Lodi Dynasty?

അരയണ തപാല്‍ സമ്പ്രദായം, കമ്പോള നിയന്ത്രണം, വില നിയന്ത്രണം എന്നിവ നടപ്പിലാക്കിയതാര്?

പോളോ കളിക്കിടെ കുതിരപ്പുറത്ത് നിന്ന് വീണു മരിച്ച സുല്‍ത്താന്‍?

'ദൈവഭൂമിയുടെ സംരക്ഷകൻ' എന്നറിയപ്പെടുന്നത് :