Question:

പ്രൈമറി വിദ്യാഭ്യാസം സൗജന്യമാക്കി ഉത്തരവു പുറപ്പെടുവിച്ച തിരുവിതാംകൂർ ഭരണാധികാരി ആര് ?

Aഗൗരി പാർവ്വതീഭായി

Bസേതു ലക്ഷ്മീഭായി

Cസ്വാതിതിരുനാൾ

Dശ്രീ ചിത്തിര തിരുനാൾ

Answer:

A. ഗൗരി പാർവ്വതീഭായി

Explanation:

റാണി ഗൗരി പാർവതിഭായ്(1815 -1829)

  • റിജന്റായി തിരുവിതാംകൂറില്‍ ഭരണം നടത്തിയ രണ്ടാമത്തെ വ്യക്തി
  • തിരുവിതാംകൂറിലെ ആദ്യ മുഴുവൻ സമയ റീജന്റ്
  • ലണ്ടന്‍ മിഷന്‍ സൊസൈറ്റി (LMS) നാഗര്‍കോവിലില്‍ പ്രവർത്തനം ആരംഭിച്ചത്‌ റാണിയുടെ കാലഘട്ടത്തിലാണ്

  • വിദ്യാഭ്യാസം ഗവൺമെന്റിന്റെ കടമയാണെന്ന് പ്രഖ്യാപിച്ച തിരുവിതാംകൂർ ഭരണാധികാരി
  • പ്രാഥമിക വിദ്യാഭ്യാസം സൗജന്യവും നിർബന്ധവുമാക്കിയ തിരുവിതാംകൂർ ഭരണാധികാരി
  • ആലപ്പുഴയിലും കോട്ടയത്തും പെൺപള്ളിക്കൂടങ്ങൾ സ്ഥാപിച്ച റാണി
  • തിരുവിതാംകൂറില്‍ എല്ലാവര്‍ക്കും പുര ഓടുമേയാന്‍ അനുവാദം നല്‍കി
  • തിരുവിതാംകൂറില്‍ കയറ്റുമതി - ഇറക്കുമതി ചുങ്കങ്ങൾ നിർത്തലാക്കിയ ഭരണാധികാരി
  •  സർക്കാർ നിർമാണപ്രവർത്തനങ്ങളിൽ വേതനം നൽകാതെ തൊഴിലാളികളെ ഏർപ്പെടുത്തിയിരുന്ന പതിവ് അവസാനിപ്പിച്ച തിരുവിതാംകൂർ ഭരണാധികാരി

  • വേളിക്കായലിനെയും കഠിനംകുളം കായലിനെയും ബന്ധിപ്പിക്കുന്ന തിരുവനന്തപുരത്തെ ജലപാതയായ പാർവതി പുത്തനാർ നിർമ്മിച്ച തിരുവിതാംകൂർ ഭരണാധികാരി 
  • സ്വര്‍ണ്ണത്തിലും വെള്ളിയിലുമുള്ള ആഭരണങ്ങള്‍ അണിയാനുള്ള അടിയറപ്പണം എന്ന സമ്പ്രദായം അവസാനിപ്പിച്ച തിരുവിതാംകൂർ റാണി
  • 1821ൽ കോട്ടയത്ത് സി.എം.എസ് പ്രസ്സ് സ്ഥാപിതമായപ്പോൾ ഭരണാധികാരി 

 


Related Questions:

മാർത്താണ്ഡവർമ്മ കിളിമാനൂർ പിടിച്ചെടുത്ത വർഷം ഏത് ?

സംഗീതജ്ഞനായ തിരുവിതാംകൂർ രാജാവ് :

മാർത്താണ്ഡവർമ്മയുമായി ബന്ധപ്പെട്ട താഴെ നൽകിയിട്ടുള്ള പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

1.എട്ടുവീട്ടിൽ പിള്ളമാർ, പോറ്റിമാർ എന്നീ ഫ്യൂഡൽ പ്രഭുക്കന്മാർ മാർത്താണ്ഡവർമ്മയാൽ അമർച്ച ചെയ്യപ്പെട്ടു.

2. വേണാട് ഭരിച്ചിരുന്ന വീര രാമവർമ്മയക്ക് ശേഷം 1729ൽ മാർത്താണ്ഡവർമ്മ അധികാരം ഏറ്റെടുത്തു.

3. രാജ്യ വിസ്തൃതി ഏറ്റവും കൂടുതല്‍ വര്‍ധിപ്പിച്ച തിരുവിതാംകൂര്‍ രാജാവ്‌ മാർത്താണ്ഡവർമയാണ്

The birthplace of Chavara Kuriakose Elias is :

തിരുവതാംകൂർ രാജവംശത്തിൻ്റെ ഔദ്യാഗിക മുദ്ര എന്തായിരുന്നു ?