Question:

രാഷ്ട്രപതി, ഉപരാഷ്ട്രപതി, ഗവര്‍ണ്ണര്‍, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് തുടങ്ങിയവരുടെ വേതന വ്യവസ്ഥകളെക്കുറിച്ച് പരാമര്‍ശിക്കുന്ന പട്ടിക?

Aപട്ടിക 1

Bപട്ടിക 2

Cപട്ടിക 3

Dപട്ടിക 4.

Answer:

B. പട്ടിക 2

Explanation:

പട്ടികകൾ

  • ഭരണഘടനാ നിലവിൽ വരുമ്പോൾ 8 പട്ടികകളാണുണ്ടായിരുന്നത് .
  • ഇപ്പോൾ 12 പട്ടികകളാണുള്ളത്.
  • ഒന്നാം പട്ടിക:ഇന്ത്യൻ യൂണിയനിലെ സംസ്ഥാനങ്ങളെ കുറിച്ചും കേന്ദ്രഭരണ പ്രദേശങ്ങെളെയും കുറിച്ച് പ്രതിപാദിക്കുന്നു.
  • രണ്ടാം പട്ടിക:രാഷ്‌ട്രപതി,ഗവർണ്ണർമാർ ,ലോക്സഭാ സ്പീക്കർ,ഡെപ്യൂട്ടി സ്പീക്കർ,രാജ്യസഭാ ചെയര്മാന് ,ഡെപ്യൂട്ടിചെയര്മാന്,സംസ്ഥാന നിയമനിർമാണ കൌൺസിൽചെയര്മാന്,,ഡെപ്യൂട്ടിചെയര്മാന്,സുപ്രീം കോടതി,ഹൈക്കോടതി ജഡ്ജിമാർ,കംപ്ട്രോലോർ ആൻഡ് ഓഡിറ്റർ ജനറൽ എന്നിവരുടെ ശമ്പളം ആനുകൂല്യങ്ങൾ തുടങ്ങിയവയെ കുറിച്ച് പ്രതിപാദിക്കുന്നു.
  • മൂന്നാം പട്ടിക:കേന്ദ്ര സംസ്ഥാന മന്ത്രിമാർ ,പാര്ലമെന്റിലേക്കും സംസ്ഥാന നിയമസഭകളിലേക്കും മത്സരിക്കുന്ന സ്ഥാനാർത്ഥികൾ'എംപി,എം എൽ എ ,സുപ്രീം കോടതി,ഹൈക്കോടതി ജഡ്ജിമാർ,സിഎജി എന്നിവരുടെ സത്യപ്രതിജ്ഞാകളെ കുറിച് പ്രതിപാദിക്കുന്നു.
  • നാലാം പട്ടിക:ഓരോ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും രാജ്യസഭയിലുള്ള സീറ്റുകളുടെ എണ്ണത്തെ കുറിച്ച് പ്രതിപാദിക്കുന്നു.
  • അഞ്ചാം പട്ടിക:പട്ടിക പ്രദേശങ്ങളുടെയും പട്ടിക ഗോത്ര വര്ഗങ്ങളുടെയും ഭരണവും നിയന്ത്രണവും സംബന്ധിച്ച വ്യവസ്ഥകളെകുറിച്ച് പ്രതിപാദിക്കുന്നു.
  • ആറാം പട്ടിക:അസം ,മേഘാലയ,മിസോറാം,ത്രിപുര,എന്നി സംസ്ഥാനങ്ങളിലെ ഗോത്ര വർഗ പ്രദേശങ്ങളുടെ ഭരണം സംബന്ധിച്ച വ്യവസ്ഥകളെ കുറിച്ച് പ്രതിപാദിക്കുന്നു.
  • ഏഴാം പട്ടിക:യൂണിയൻ ലിസ്റ്റ്, സ്റ്റേറ്റ് ലിസ്റ്റ്,കൺകറന്റ് ലിസ്റ്റ്,എന്നി മൂന്നു ലിസ്റ്റുകൾ കുറിച്ച് പ്രതിപാദിക്കുന്നു.
  • എട്ടാം പട്ടിക:ഭരണഘടനാ അംഗീകരിച്ചിട്ടുള്ള 22 ഭാഷകളെക്കുറിച്ചു പ്രതിപാദിക്കുന്നു.
  • ഒമ്പതാം പട്ടിക:ചില ആക്ടുകളുടെയും റെഗുലേഷനുകളുടെയും സാധുകരണം.
  • പത്താം പട്ടിക:കൂറുമാറ്റ നിരോധന നിയമം
  • പതിനൊന്നാം പട്ടിക:പഞ്ചായത്തീരാജ് നിയമം .
  • പന്ത്രണ്ടാം പട്ടിക:മുനിസിപ്പാലിറ്റി നിയമം

Related Questions:

നികുതി ചുമത്താൻ പാർലമെന്റിന് പ്രത്യേക അധികാരമുള്ള എത്ര വിഷയങ്ങളാണ് യൂണിയൻ ലിസ്റ്റിലുള്ളത് ?

ഇന്ത്യന്‍ ഭരണഘടനയില്‍ പറഞ്ഞിരിക്കുന്ന മൗലിക കര്‍ത്തവ്യങ്ങള്‍ എത്രയാണ് ?

" ഏക പൗരത്വം " എന്ന ആശയം ഇന്ത്യ കൈക്കൊണ്ടത് ഏത് രാജ്യത്തിന്‍റെ ഭരണഘടനയില്‍ നിന്നാണ് ?

The power of the President to issue an ordinance is

പഞ്ചായത്തുകളുടെ രൂപീകരണവുമായി ബന്ധപ്പെട്ട ആര്‍ട്ടിക്കിള്‍ ഏത് ?