App Logo

No.1 PSC Learning App

1M+ Downloads

ഭിന്നശേഷിക്കാരായ അമ്മമാർക്ക് പ്രസവാനന്തരം കുഞ്ഞിനെ പരിപാലിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനും വേണ്ടി കേരള സർക്കാർ സാമൂഹ്യനീതി വകുപ്പ് ആവിഷ്കരിച്ച പദ്ധതി ?

Aമാതൃജ്യോതി

Bമാതൃയാനം

Cആയുർദളം

Dഅശ്വമേധം

Answer:

A. മാതൃജ്യോതി

Read Explanation:

  • ഭിന്നശേഷിക്കാരായ അമ്മമാർക്ക് പ്രസവാനന്തരം കുഞ്ഞിനെ പരിപാലിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനും വേണ്ടി കേരള സർക്കാർ സാമൂഹ്യനീതി വകുപ്പ് ആവിഷ്കരിച്ച പദ്ധതി - മാതൃജ്യോതി
  • ഈ പദ്ധതിയുടെ ഭാഗമായി ഭിന്നശേഷിയുള്ള അമ്മമാർക്ക് കുഞ്ഞിന് രണ്ടു വയസ്സ് തികയുന്നത് വരെ പ്രതിമാസം 2000 രൂപ ധനസഹായം നൽകുന്നു
  •  പ്രസവാനന്തരം അമ്മയ്ക്കും കുഞ്ഞിനും സൗജന്യ യാത്രാ സൗകര്യം ഏർപ്പെടുത്തുന്ന പദ്ധതി - മാതൃയാനം
  • AIDS ബോധവത്കരണത്തിനായി ആരംഭിച്ച പദ്ധതി - ആയുർദളം
  • കേരള സാമൂഹ്യ മിഷന്റെ കുഷ്ഠരോഗ നിർമ്മാർജ്ജനത്തിനുള്ള ഗൃഹസന്ദർശന രോഗനിർണയ പദ്ധതി - അശ്വമേധം

     


Related Questions:

സർക്കാർ പൊതു ജനാരോഗ്യ പദ്ധതിയായ 'കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി' പ്രകാരം ദരിദ്രരും ദുർബലരുമായ കുടുംബങ്ങൾക്ക് ചികിൽസക്കായി പ്രതിവർഷം അനുവദിച്ചിട്ടുള്ള തുക എത്രയാണ്?

പ്രത്യേകിച്ച് പരിശീലനം സിദ്ധിച്ചതും ലൈസൻസ് ഉള്ളതുമായ പ്രൊഫഷണലുകൾ ശാരീരികവും മാനസികവും വൈകാരികവുമായ ക്ഷേമം നിലനിർത്തുന്നതിന് പുനസ്ഥാപിക്കുന്നതിനോ നടത്തുന്ന ശ്രമങ്ങൾ അറിയപ്പെടുന്നത്?

അപകടകരമായ പകർച്ചവ്യാധികളുടെ വ്യാപനം തടയുന്നതിനുള്ള നിയമം ഏത് ?

വ്യക്തിഗത പരിചരണത്തിന് സിസ്റ്റമാറ്റിക് രീതി നൽകുന്ന പദ്ധതി?

കേരള എപിഡെമിക് ഡിസീസ് ഓര്‍ഡിനന്‍സ് പുറത്തിറക്കിയത് ?