Question:

വൃക്കരോഗം ഹൃദ്രോഗം ഹീമോഫീലിയ തുടങ്ങിയ മാരകരോഗങ്ങൾ ബാധിച്ച 18 വയസ്സിനു താഴെയുള്ള കുട്ടികൾക്ക് ധനസഹായം നൽകുന്ന പദ്ധതി ഏത്?

Aസുകൃതം

Bതാലോലം

Cമിഠായി

Dഉഷസ്

Answer:

B. താലോലം

Explanation:

താലോലം പദ്ധതി

  • സാമൂഹികക്ഷേമ വകുപ്പിന്റെ കീഴിൽ കേരള സോഷ്യൽ സെക്യുരിറ്റി മിഷൻ 18 വയസിൽ താഴെയുള്ള കുട്ടികൾക്ക് നൽകിവരുന്ന ചികിത്സാ പദ്ധതി
  • 2010 മാർച്ച് 19 നാണ് താലോലം പദ്ധതി ആരംഭിച്ചത്.
  • ചികിത്സാ ചെലവുകള്‍‍ വഹിക്കാന്‍ കഴിയാത്ത കുടുംബങ്ങളിലെ കുട്ടികള്‍ക്ക് എ.പി.എല്‍, ബി.പി.എല്‍  വ്യത്യാസമില്ലാതെ പദ്ധതിയുടെ പ്രയോജനം ലഭ്യമാകും.
  • ഒരു കുട്ടിക്ക് 50,000 രൂപ എന്ന പരിധി നിശ്ചയിച്ചാണ് ആദ്യ ധനസഹായം അനുവദിക്കുന്നത്.
  • എന്നിരുന്നാലും,റിപ്പോർട്ടിດന്‍റ  അടിസ്ഥാനത്തിൽ ആശുപത്രി അധിക ച്ചെലവ് വഹിക്കും

 


Related Questions:

എല്ലാവർഷവും കുടുംബശ്രീ ദിനമായി ആചരിക്കാൻ തീരുമാനിച്ച ദിവസം ?

അട്ടപ്പാടി ആദിവാസി ഊരിലെ പോഷണക്കുറവ് പരിഹരിക്കാനും ആരോഗ്യ പോഷണ നിലവാരം ഉയർത്താനും ലക്ഷ്യമിട്ട് അംഗൻവാടി പ്രവർത്തകരുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന ഗ്രൂപ്പ് ?

2021-ൽ പൊതുജനാരോഗ്യ മേഖലയിൽ രാജ്യത്തെ മികച്ച മാതൃകാ പദ്ധതിയായി കേന്ദ്ര സർക്കാർ തിരഞ്ഞെടുത്തത് ?

ഗ്രാമീണ ജനങ്ങളുടെ വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിനും, ദാരിദ്ര്യവും തൊഴിലില്ലായ്മയും പരിഹരിക്കുന്നതിനും ഗാന്ധിയൻ ആദർശങ്ങൾ പ്രചരിപ്പിക്കുന്നതിനുംപ്രാധാന്യം നൽകി ശ്രീ. കെ. വിശ്വനാഥൻ സ്ഥാപിച്ച പ്രസ്ഥാനത്തിന്റെ പേര് ?

Who is the Brand Ambassador of the programme "Make in Kerala" ?