Question:

ഒരു കേസിൽ കുറ്റവാളി ആക്കുമെന്ന് പേടിപ്പിച്ച് ഒരാളിൽ നിന്നും എന്തെങ്കിലും അപഹരിക്കാൻ ശ്രമിക്കുകയാണെങ്കിൽ ലഭിക്കുന്ന ശിക്ഷയെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ?

Aസെക്ഷൻ 384

Bസെക്ഷൻ 377

Cസെക്ഷൻ 387

Dസെക്ഷൻ 388

Answer:

D. സെക്ഷൻ 388

Explanation:

  • സെക്ഷൻ 388 - മരണശിക്ഷയോ ജീവപര്യന്തം തടവോ മറ്റോ നൽകി ശിക്ഷിക്കപ്പെടാവുന്ന കുറ്റം ആരോപി ക്കുമെന്നുള്ള ഭീഷണി വഴി ഒരു വ്യക്തിയെ ഭയ പ്പെടുത്തി അപഹരണം നടത്തിയാലുള്ള ശിക്ഷ യെക്കുറിച്ച് പരാമർശിക്കുന്ന വകുപ്പ്.
  • സെക്ഷൻ 389 - ഏതെങ്കിലും ഒരു വ്യക്തി ഭയപ്പെടുത്തിയുള്ള അപഹരണം നടത്തുന്നതിനുവേണ്ടി മറ്റൊരു വ്യക്തിയെ കുറ്റാരോപിതൻ ആക്കും എന്നുള്ള ഭയം അയാളിൽ ഉളവാക്കിയാലുള്ള ശിക്ഷയെ പ്പറ്റി പരാമർശിക്കുന്ന വകുപ്പ്.




Related Questions:

മരണപ്പെട്ട ഒരാളുടെ പ്രോപ്പർട്ടി മറ്റൊരാൾ എടുത്ത് ദുർവിനിയോഗം ചെയ്യുകയാണെങ്കിൽ ലഭിക്കുന്ന ശിക്ഷ?

രാത്രിയിൽ ഒരു ഹൈവേയിൽ റോബറി നടത്തുന്നുവെങ്കിൽ (സൂര്യോദയത്തിനു മുമ്പും സൂര്യാസ്തമനത്തിന് ശേഷവും ഇടയിലുള്ള സമയത്ത് ) ലഭിക്കുന്ന ശിക്ഷ?

മോഷണശ്രമത്തിനിടെ രക്ഷപ്പെടാൻ ശ്രമിക്കുമ്പോൾ തടയുന്ന വ്യക്തിയെ ദേഹോപദ്രവം ചെയ്യുകയോ കൊല്ലുകയോ ചെയ്താൽ ലഭിക്കുന്ന ശിക്ഷ യെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ?

ആസിഡ് ആക്രമണത്തെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ ഏത്?

മോഷ്ടിക്കപ്പെട്ട വസ്തുവാണെന്ന് അറിഞ്ഞുകൊണ്ട് ഒരു വസ്തു ഒരാൾ വാങ്ങി ഉപയോഗിക്കുകയാണെങ്കിൽ ലഭിക്കുന്ന ശിക്ഷയെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ?