Question:

ജനങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യത്തിന് തടസ്സമാകും എന്ന കാരണത്താൽ സുപ്രീംകോടതി നീക്കം ചെയ്ത വിവരസാങ്കേതിക വിദ്യ നിയമത്തിലെ വകുപ്പ് ഏത്?

A66 A

B68

C62

D66

Answer:

A. 66 A

Explanation:

  • 2000-ലെ ഇൻഫർമേഷൻ ടെക്‌നോളജി നിയമത്തിലെ സെക്ഷൻ 66 എ പ്രകാരം, കമ്പ്യൂട്ടറോ മറ്റേതെങ്കിലും ഇലക്ട്രോണിക് ഉപകരണമോ ഉപയോഗിച്ച് മറ്റൊരാളെ ശല്യപ്പെടുത്തുന്ന സന്ദേശങ്ങൾ  അയയ്ക്കുന്നത് ശിക്ഷാർഹമായ കുറ്റമായിരുന്നു 
  • ഒരു വ്യക്തി വ്യാജമെന്ന് വിശ്വസിക്കുന്ന വിവരങ്ങൾ അയയ്ക്കുന്നതും ശിക്ഷാർഹമാക്കുന്നതാണ് ഈ നിയമം .
  • സെക്ഷൻ 66 എ പ്രകാരം ഇത്തരം കൂറ്റങ്ങൾക്ക് പരമാവധി മൂന്ന് വർഷം തടവ് ശിക്ഷ വിധിച്ചിരുന്നു.
  • എന്നാൽ അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി സുപ്രീം കോടതി ഈ വകുപ്പ്  റദ്ദാക്കുകയാണ് ഉണ്ടായത്
  • ശ്രേയ സിംഗാളിന്റെ ഹര്‍ജിയിലായിരുന്നു ഐ ടി നിയമത്തിലെ 66A വകുപ്പ് 2015 മാര്‍ച്ച് 24ന് സുപ്രീംകോടതി റദ്ദാക്കിയത്.

Related Questions:

മറ്റൊരാളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം ഇൻഫർമേഷൻ ആക്ടിന്റെ ഏത് സെക്ഷനിൽപ്പെടുന്നു ?

Which Article recently dismissed from the I.T. Act?

ഇന്ത്യാ ഗവൺമെന്റ് ഇൻഫർമേഷൻ ടെക്നോളജി നിയമം പാസാക്കിയ വർഷം ?

ഇന്ത്യയിൽ ഐടി നിയമം ഭേദഗതി ചെയ്തത് ?

ഇൻഫർമേഷൻ ടെക്നോളജി ആക്ട് പ്രകാരം ഇലക്ട്രോണിക് രീതിയിൽ അശ്ലീലസാമഗ്രികൾ പ്രസിദ്ധീകരിക്കുന്നതിനും പ്രക്ഷേപണം ചെയ്യുന്നതിനും നൽകുന്ന ശിക്ഷ എന്താണ്?