കേരള ഗവണ്മെന്റ് സെർവന്റ്സ് കണ്ടക്ട് റൂൾസ് 1960
- ഇന്ത്യൻ ഭരണഘടനയിലെ ആർട്ടിക്കിൾ 309 പ്രകാരം കേരള സർക്കാർ ജീവനക്കാർക്ക് വേണ്ടി രൂപപ്പെടുത്തിയ നിയമമാണിത്.
- കേരളത്തിലെ സർക്കാർ ജോലി ചെയ്യുന്ന ജീവനക്കാരുടെ പെരുമാറ്റത്തെ നിയന്ത്രിക്കുന്ന ഒരു കൂട്ടം നിയമങ്ങളാണ് ഇതിൽ അടങ്ങിയിരിക്കുന്നത്
- സർക്കാർ വകുപ്പുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, നിയമാനുസൃത സ്ഥാപനങ്ങൾ എന്നിവയിലെ ജീവനക്കാർ ഉൾപ്പെടെ കേരളത്തിലെ എല്ലാ സർക്കാർ ജീവനക്കാർക്കും ഈ നിയമങ്ങൾ ബാധകമാണ്.
- ഈ നിയമത്തിലെ വകുപ്പ് 93 (D) പ്രകാരം സർക്കാർ ഓഫീസുകളിലോ, വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ സർക്കാർ ജീവനക്കാർ പുകവലിക്കാൻ പാടില്ല.