Question:
ഏറ്റവും മാരകമായ മലമ്പനിക്ക് കാരണമായേക്കാൻ സാധ്യതയുള്ള ഏകകോശ ജീവിയേത് ?
Aപ്ലാസ്മോഡിയം ഓവേൽ
Bപ്ലാസ്മോഡിയം ഫാൽസിപ്പാരം
Cപ്ലാസ്മോഡിയം മലേറിയേ
Dപ്ലാസ്മോഡിയം വൈവാക്സ്
Answer:
B. പ്ലാസ്മോഡിയം ഫാൽസിപ്പാരം
Explanation:
മലമ്പനി
- ഒരു കൊതുകുജന്യ രോഗമാണ് മലമ്പനി.
- ഫൈലം പ്രോട്ടോസോവ വിഭാഗത്തില്‍, പ്ലാസ്മോഡിയം ജനുസില്‍പ്പെട്ട ഏകകോശ പരാദ ജീവികളാണ് മലമ്പനിയ്ക്ക് കാരണമാകുന്നത്.
- അനോഫിലസ് വിഭാഗത്തില്‍ പെട്ട പെണ്‍ കൊതുകുകള്‍ ആണ് മലമ്പനി പരത്തുന്നത്.
മലേറിയ രോഗം പരത്തുന്ന പരാദങ്ങളെ അഞ്ചായി വേര്‍തിരിച്ചിട്ടുണ്ട്.
- പ്ലാസ്മോഡിയം ഫാല്‍സിപ്പാരം (Plasmodium falciparum) എന്ന പരാദം തലച്ചോറിനെ ബാധിക്കുന്ന ഏറ്റവും മാരകമായ മലമ്പനി (Cerebral malaria) ഉണ്ടാക്കുന്നു.
- പ്ലാസ്മോഡിയം നോവേല്‍സി (Plasmodium knowlesi ) എന്ന പരാദം കുരങ്ങുകളിലാണ് രോഗം കൂടുതലായി പരത്തുന്നതെങ്കിലും ഇവ മനുഷ്യരിലും മലമ്പനി ഉണ്ടാക്കാം.
- പ്ലാസ്മോഡിയം വിവാക്സ് (Plasmodium vivax )
- പ്ലാസ്മോഡിയം ഒവൈല്‍ (Plasmodium ovale )
- പ്ലാസ്മോഡിയം മലേറിയ (Plasmodium malaria)