Question:

"ഇനി ക്ഷേത്ര നിർമ്മാണമല്ലാ വിദ്യാലയ നിർമ്മാണമാണ് ജനതയ്ക്ക് വേണ്ടത്, പ്രധാന ദേവാലയം വിദ്യാലയം തന്നെയാകണം" എന്ന് ആഹ്വാനം ചെയ്ത സാമൂഹ്യ പരിഷ്കർത്താവ് ആര്?

Aകെ. കേളപ്പൻ

Bസഹോദരൻ അയ്യപ്പൻ

Cശ്രീ നാരായണ ഗുരു

Dഅയ്യങ്കാളി

Answer:

C. ശ്രീ നാരായണ ഗുരു

Explanation:

ശ്രീനാരായണ ഗുരു 

  • കേരള നവോതഥാനത്തിന്റെ പിതാവ് 

  • ജനനം - 1856 ആഗസ്റ്റ് 20 (ചെമ്പഴന്തി )

  • മാതാപിതാക്കൾ -കുട്ടിയമ്മ ,മാടൻ ആശാൻ 

  • നാണു ആശാൻ എന്ന പേരിൽ അറിയപ്പെട്ടു 

  • ആദ്യ രചന - ഗജേന്ദ്രമോക്ഷം വഞ്ചിപ്പാട്ട് 

  • ശ്രീനാരായണ ഗുരുവിനെ രണ്ടാം ബുദ്ധൻ എന്ന് വിശേഷിപ്പിച്ചത് - ജി. ശങ്കരക്കുറുപ്പ് 

  • "സംഘടനകൊണ്ട് ശക്തരാകൂ, വിദ്യകൊണ്ട് പ്രബുദ്ധരാകൂ." എന്ന് പ്രസ്താവിച്ച നവോത്ഥാന നായകൻ

  • ശ്രീനാരായണ ഗുരുവിനെ ടാഗോർ സന്ദർശിച്ചത് - 1922 നവംബർ 22 

  • ശ്രീനാരായണ ഗുരുവിനെ ഗാന്ധിജി സന്ദർശിച്ചത് - 1925 മാർച്ച് 12 

  • ഞാൻ ദൈവത്തെ മനുഷ്യരൂപത്തിൽ കണ്ടു", എന്ന് ഇദ്ദേഹവുമായുള്ള കൂടികാഴ്ചയെപ്പറ്റി ദീനബന്ധു സി.എഫ്.ആൻഡ്രൂസ് വർണ്ണിച്ചു.

  • ശ്രീനാരായണ ഗുരു അരുവിപ്പുറത്ത് ശിവക്ഷേത്രം പണി കഴിപ്പിച്ച വർഷം - 1887 

  • ശ്രീനാരായണ ഗുരു അരുവിപ്പുറം പ്രതിഷ്ഠ നടത്തിയ വർഷം - 1888  

  • അരുവിപ്പുറം ക്ഷേത്രയോഗം രൂപവൽക്കരിച്ച വർഷം - 1898 

  • ആലുവയിൽ അദ്വൈതാശ്രമം സ്ഥാപിച്ച വർഷം - 1913 

  • ശ്രീനാരായണ ധർമ്മ പരിപാലന യോഗം (SNDP) സ്ഥാപിച്ച വർഷം - 1903 മെയ് 15 

  • ആലുവയിൽ സർവ്വമത സമ്മേളനം നടത്തിയ വർഷം - 1924 

  • ശിവഗിരി മഠം സ്ഥാപിച്ച വർഷം - 1904 

 



Related Questions:

ഹിന്ദു പുലയ സമാജം സ്ഥാപിച്ചതാര് ?

സ്വാതി തിരുനാൾ അറസ്റ്റ് ചെയ്ത് ജയിലിലടച്ച സാമൂഹ്യ പരിഷ്‌കർത്താവ് ?

മലയാളി മെമ്മോറിയൽ സമർപ്പിക്കപ്പെട്ട സമയത്തെ ദിവാൻ ആരായിരുന്നു ?

ചേരമന്‍ മഹാജനസഭ രൂപീകരിച്ചത് ആര് ?

നെടുമങ്ങാട് ചന്ത ലഹള നയിച്ച നേതാവ് ആര്?