Question:

നെൽ കൃഷിക്ക് ഏറ്റവും അനുയോജ്യമായ മണ്ണ്?

Aകറുത്ത മണ്ണ്

Bലാറ്ററൈറ്റ്

Cപർവ്വത മണ്ണ്

Dഎക്കൽ മണ്ണ്

Answer:

D. എക്കൽ മണ്ണ്

Explanation:

അലുവിയൽ മണ്ണ് (എക്കൽ മണ്ണ്)

  • ഇന്ത്യയിൽ ഏറ്റവും വ്യാപകമായ മണ്ണിനം.
  • രാജ്യത്തിന്റെ ഭൂവിസ്ത്യതിയുടെ 40 ശതമാനത്തോളം എക്കല്‍ മണ്ണാണ്‌
  • ഉത്തരേന്ത്യൻ സമതലങ്ങളിലാണ് കൂടുതലായി കാണപ്പെടുന്നത്.
  • നദികളും അരുവികളും വഹിച്ചുകൊണ്ടുവന്ന് നിക്ഷേപിക്കപ്പെടുന്ന മണ്ണ്.
  • നെല്ല് ,കരിമ്പ്, ഗോതമ്പ്, ധാന്യവിളകൾ തുടങ്ങിയവയുടെ കൃഷിക്ക് അനുയോജ്യമായ ഫലപുഷ്ടിയുള്ള മണ്ണ്.
  • പൊട്ടാഷ് ഏറ്റവും കൂടുതലുള്ളതും,ഫോസ്ഫറസ് ഏറ്റവും കുറവുള്ളതുമായ മണ്ണിനം.
  • എക്കൽ മണ്ണിന്റെ നിറം ഇളം ചാരനിറം മുതൽ കടുത്ത ചാരം  നിറം വരെ വ്യത്യാസപ്പെടുന്നു.

ഗംഗാസമതലത്തിലെ ഉപരിഘട്ടത്തിലും മധ്യഘട്ടത്തിലും ആയി രണ്ട് വ്യത്യസ്ത തരം എക്കൽ മണ്ണുകൾ കാണപ്പെടുന്നു:

  1. ഖാദർ
  2. ഭംഗർ
  • ഓരോ വർഷവും സംഭവിക്കുന്ന വെള്ളപ്പൊക്കങ്ങളുടെ ഫലമായി നിക്ഷേപിക്കപ്പെടുന്ന പുതിയ ഇനം എക്കൽ മണ്ണാണ് ഖാദർ.
  • വെള്ളപ്പൊക്ക സമതലങ്ങളിൽ നിന്ന് അകലെ നിക്ഷേപിക്കപെട്ട പഴയ എക്കൽ മണ്ണാണ് ഭംഗർ.

Related Questions:

കറുത്ത പരുത്തി മണ്ണ് ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന ഇന്ത്യയിലെ പ്രദേശം ?

കണ്ടൽ വനങ്ങളുടെ വളർച്ചയ്ക്ക് അനുയോജ്യമായ മണ്ണ്?