Question:
പരുത്തി കൃഷിക്ക് അനുയോജ്യമായ മണ്ണേത് ?
Aചുവന്ന മണ്ണ്
Bകറുത്ത മണ്ണ്
Cപർവത മണ്ണ്
Dമരുഭൂമി മണ്ണ്
Answer:
B. കറുത്ത മണ്ണ്
Explanation:
- യൂണിവേഴ്സൽ ഫൈബർ എന്നറിയപ്പെടുന്നത് - പരുത്തി
- പരുത്തിയുടെ ശാസ്ത്രീയ നാമം - ഗോസിപിയം ഹിർസുട്ടം
- പരുത്തി കൃഷിക്ക് അനുയോജ്യമായ മണ്ണ് - കറുത്ത മണ്ണ്
- കറുത്ത മണ്ണ് അറിയപ്പെടുന്ന മറ്റ് പേരുകൾ - റിഗർ മണ്ണ് , കറുത്ത പരുത്തി മണ്ണ്
- പരുത്തി കൃഷിക്ക് അനുയോജ്യമായ താപനില - 20°C മുതൽ 30°C വരെ
- മഞ്ഞുവീഴ്ചയില്ലാത്ത വളർച്ചാകാലവും ചെറിയ തോതിൽ വാർഷിക വർഷപാതവും പരുത്തി കൃഷിക്ക് ആവശ്യമാണ്
- പരുത്തി ഉൽപ്പാദനത്തിൽ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യൻ സംസ്ഥാനം - മഹാരാഷ്ട്ര
- ഇന്ത്യയിലെ ഏറ്റവും വലിയ കൃഷി അധിഷ്ഠിത വ്യവസായം - പരുത്തിത്തുണി വ്യവസായം
- ഇന്ത്യയിലെ ഏറ്റവും പ്രധാന പരുത്തി തുണി ഉൽപാദന കേന്ദ്രം - മുംബൈ
- കോട്ടണോപോളിസ് എന്നറിയപ്പെടുന്ന നഗരം - മുംബൈ