Question:

'യൂജിൻ സെർനാൻ' എന്ന ബഹിരാകാശ സഞ്ചാരി ചന്ദ്രനിൽ ഇറങ്ങിയ വാഹനം?

Aഅപ്പോളോ -17

Bഅപ്പോളോ -15

Cഅപ്പോളോ -11

Dഅപ്പോളോ -12

Answer:

A. അപ്പോളോ -17

Explanation:

അപ്പോളോ -17

  • ചന്ദ്രനിൽ മനുഷ്യനെ ഇറക്കാനുള്ള അപ്പോളോ ദൗത്യങ്ങളിൽ അവസാനത്തേതായിരുന്നു അപ്പോളോ 17.
  • അപ്പോളോ 17 ന്റെ വിജയത്തോടെ ആറു തവണ മനുഷ്യനെ ചന്ദ്രനിലിറക്കി എന്ന ബഹുമതിയും അമേരിക്ക കരസ്ഥമാക്കി.
  • സാറ്റേൺ V റോക്കറ്റുപയോഗിച്ചായിരുന്നു വിക്ഷേപണം.
  • 1972 ഡിസംബർ 7 ന് ഇന്ത്യൻ സമയം പകൽ 11:03 നാണ് മൂന്നുയാത്രികരെയും വഹിച്ച് അപ്പോളോ വാഹനം കുതിച്ചുയർന്നത്.
  • ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്നുമായിരുന്നു വിക്ഷേപണം.
  • മിഷൻ കമാൻഡർ യുജിൻ എ സെർണാൻ ആയിരുന്നു
  • കമാൻഡോ മോഡ്യൂൾ പൈലറ്റായ റൊണാൾഡ് ഇ ഇവാൻസും ലൂണാർ മോഡ്യൂൾ പൈലറ്റായ ഹാരിസൺ എച്ച് സ്മിത്തുമായിരുന്നു മറ്റു യാത്രികർ.

Related Questions:

താഴെ പറയുന്നവയിൽ ഉപഗ്രഹങ്ങളില്ലാത്ത ഗ്രഹം ഏത് ?

ചൊവ്വയിൽ ജീവന്‍റെ ഏതെങ്കിലുമൊരു രൂപം കണ്ടെത്താനുള്ള ശ്രമത്തിന് തിരിച്ചടിയാകുന്ന രാസവസ്തു?

ആദ്യമായി കണ്ടെത്തിയ ക്ഷുദ്രഗ്രഹം?

ചന്ദ്രനില്‍ ഗര്‍ത്തങ്ങള്‍ ഉണ്ടെന്ന് ആദ്യം മനസ്സിലാക്കിയത്?

ലൂസിഫർ എന്നറിയപ്പെടുന്ന ഗ്രഹം ?