Question:
താഴെ പറയുന്ന ഏത് സംസ്ഥാനത്തിന്റെ അല്ലെങ്കിൽ സംസ്ഥാനങ്ങളുടെ മേലാണ് ഗുവാഹത്തി ഹൈക്കോടതിക്ക് അധികാരമുള്ളത് ?
i) ആസാം
ii) നാഗാലാന്റ്
iii) അരുണാചൽ പ്രദേശ്
iv) മിസോറാം
A(i) ഉം (ii) ഉം മാത്രം
B(i) ഉം (iii) ഉം മാത്രം
C(ii) ഉം (iii) ഉം മാത്രം
Dമുകളിൽ പറഞ്ഞവ എല്ലാം
Answer:
D. മുകളിൽ പറഞ്ഞവ എല്ലാം
Explanation:
- സുപ്രീംകോടതിക്കും കീഴ്ക്കോടതികൾക്കും മധ്യേയാണ് ഹൈക്കോടതികളുടെ സ്ഥാനം
- ഭരണഘടനയിൽ ഹൈക്കോടതിയെ കുറിച്ച് പ്രതിപാദിക്കുന്ന ഭാഗം - 6
- ഭരണഘടനയിൽ ഹൈക്കോടതിയെ കുറിച്ച് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ - 214 - 231
- ഇന്ത്യൻ ഹൈക്കോർട്ട് ആക്ട് പാസ്സാക്കപ്പെട്ട വർഷം - 1861
ഇന്ത്യയിൽ നിലവിൽ വന്ന ആദ്യ നാല് ഹൈക്കോടതികൾ
-
- കൽക്കട്ട - 1862
- ബോംബെ - 1862
- മദ്രാസ് - 1862
- അലഹബാദ് - 1866
- ഗുവാഹത്തി ഹൈക്കോടതി നിലവിൽ വന്നത് - 1948
- ആസ്ഥാനം - ഗുവാഹത്തി
അധികാര പരിധിയിലുള്ള സംസ്ഥാനങ്ങൾ -
-
- അരുണാചൽ പ്രദേശ്
- ആസാം
- നാഗാലാന്റ്
- മിസോറാം