Question:

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ബോക്സൈറ്റ് ഉത്പാദിപ്പിക്കുന്ന സംസ്ഥാനം ?

Aകർണാടക

Bഒഡീഷ

Cഗുജറാത്ത്

Dമധ്യപ്രദേശ്

Answer:

B. ഒഡീഷ

Explanation:

ബോക്സൈറ്റ്

  • അലുമിനിയം ഉൽപ്പാദനത്തിനായി ഉപയോഗിക്കുന്ന അയിരാണ് ബോക്സൈറ്റ്,
  • തൃതീയ ഭൂവിജ്ഞാനീയ കാലഘട്ടത്തിൽ രൂപം കൊണ്ട് നിക്ഷേപങ്ങളിലാണ് ബോക്സൈറ്റ് മുഖ്യമായും കാണപ്പെടുന്നത്.
  • ഉപദ്വീപിയ ഇന്ത്യയിലെ പീഠപ്രദേശങ്ങളിലും മലനിരകളിലും തീര ദേശങ്ങളിലുമുള്ള ലാറ്ററൈറ്റ് ശിലകളിൽ കാണപ്പെടുന്നു.
  • ഒഡീഷയാണ് ഏറ്റവും വലിയ ബോക്സൈറ്റ് ഉൽപ്പാദക സംസ്ഥാനം. കലഹന്ദി, സംബാൽപൂർ എന്നിവിടങ്ങളാണ് മുഖ്യ ഉൽപ്പാദകർ.
  • ബൊലാംഗീർ, കൊരാപുട്ട് എന്നിവിടങ്ങളാണ് ഉൽപ്പാദനം വർധിച്ചുകൊണ്ടിരിക്കുന്ന മറ്റു രണ്ട് പ്രദേശങ്ങൾ.
  • ഝാർഖണ്ഡിലെ പാറ്റ്ലാന്റുകളിൽ സമ്പന്നമായ ബോക്സൈറ്റ് നിക്ഷേപമുണ്ട്.
  • ഗുജറാത്ത്, ഛത്തീസ്ഗഢ്, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നിവയാണ് മറ്റു പ്രധാന ഉൽപ്പാദക സംസ്ഥാനങ്ങൾ. 

Related Questions:

ഏറ്റവും കൂടുതല്‍ പുകയില ഉല്പാദിപ്പിക്കുന്ന ഇന്ത്യന്‍ സംസ്ഥാനം?

2020-ലെ റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ ഏറ്റവും കൂടുതൽ പുള്ളിപ്പുലികളുള്ള സംസ്ഥാനം ?

ഇന്ത്യയിലെ ഏറ്റവും ജനസംഖ്യ കുറഞ്ഞ സംസ്ഥാനം ഏത്?

ഇന്ത്യയുടെ പഞ്ചസാരക്കിണ്ണം എന്നറിയപ്പെടുന്ന സംസ്ഥാനം ?

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജലസേചന സൗകര്യമുള്ള സംസ്ഥാനം ?