Question:

ദാരിദ്ര നിർമ്മാർജ്ജനത്തിൻ്റെ ഭാഗമായി കുടുംബശ്രീ പദ്ധതി ആരംഭിച്ച സംസ്ഥാനം?

Aകേരളം

Bകർണാടക

Cതമിഴ്നാട്

Dഒഡീഷ

Answer:

A. കേരളം

Explanation:

കുടുംബശ്രീ:

  • 1998 മെയ്‌ 17ന്‌ ഉദ്ഘാടനം ചെയ്യപ്പെട്ട ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പരിപാടി.
  • പരീക്ഷണാടിസ്ഥാനത്തിൽ കുടുംബശ്രീ ആദ്യം നടപ്പിലാക്കിയത് - 1994 ൽ (ആലപ്പുഴ മുനിസിപ്പാലിറ്റി).
  • കുടുംബശ്രീ പദ്ധതി ഉദ്ഘാടനം ചെയ്ത ജില്ല - മലപ്പുറം
  • കുടുംബ്രശീ പദ്ധതി ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി - എ.ബി. വാജ്പേയ്‌
  • നഗരപ്രദേശങ്ങളില്‍ കുടുംബശ്രീ പദ്ധതി പ്രവര്‍ത്തനമാരംഭിച്ചത്‌ - 1999 ഏപ്രില്‍ 1

  • കുടുംബശ്രീ പദ്ധതി ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്‌  State Poverty Eradication Mission (SPEM) എന്ന പേരിലാണ്
  • കുടുംബശ്രീയുടെ ഗവേണിംഗ്‌ ബോഡിയുടെ അധ്യക്ഷന്‍ തദ്ദേശ സ്വയംഭരണ വകുപ്പ്‌ മന്ത്രി ആയിരിക്കും.
  • 'സ്ത്രീകളിലൂടെ കുടുംബങ്ങളിലേയ്ക്ക്‌, കുടുംബങ്ങളിലൂടെ സമുഹത്തിലേയ്ക്ക്‌' എന്നതാണ് കുടുംബശ്രീയുടെ ആപ്തവാക്യം.

Related Questions:

കേരള പോലീസ് ഉദ്യോഗസ്ഥരുടെ ദൈനംദിന ജോലികൾ കാര്യക്ഷമായി നിർവഹിക്കുന്നതിനായി ആരംഭിച്ച അപ്ലിക്കേഷൻ ?

കുടുംബശ്രീ വഴി നടപ്പിലാക്കിയിട്ടുള്ള മുറ്റത്തെ മുല്ല എന്ന പദ്ധതി വഴി ലഭിക്കുന്ന പരമാവധി വയ്‌പ്പതുക എത്രയാണ് ?

ആയുർവേദ സമ്പ്രദായം അനുസരിച്ചുള്ള ഗർഭിണികളുടെ പരിചരണം പ്രസവാനന്തര ശുശ്രൂഷ നവജാത ശിശു പരിചരണം എന്നിവയെ പറ്റി ജനങ്ങൾക്ക് അറിവ് പകരുന്നതിനായി ആയുഷ് വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച പദ്ധതി ഏത്?

കേരളാ ആരോഗ്യക്ഷേമ വകുപ്പ് വിഭാവനം ചെയ്ത് "അമൃതം ആരോഗ്യം' പദ്ധതിക്ക് കീഴിൽ നടപ്പാക്കുന്ന മറ്റു പദ്ധതികൾ തന്നിരിക്കുന്നവയിൽ നിന്നും തിരഞ്ഞെടുക്കുക. 

1) നയനാമൃതം 

ii) പാദസ്പർശം

 lil) ആർദ്രം

 IV) SIRAS 

കേരള സർക്കാരിൻ്റെ ഊർജ്ജ കേരളാ മിഷൻ്റെ ഭാഗമായ ഗാർഹിക ഉപഭോക്താക്കൾക്ക് LED ലൈറ്റുകൾ വിതരണം ചെയ്യുന്ന പദ്ധതി ഏതാണ് ?