App Logo

No.1 PSC Learning App

1M+ Downloads

ലോക്പാലിനെ സംബന്ധിച്ച് ശരിയല്ലാത്ത പ്രസ്താവനയേത് ?

Aദേശീയ തലത്തിലുള്ള അഴിമതി വിരുദ്ധ സമിതിയാണ് ലോക്പാൽ.

B2014 ജനുവരി 16-നാണ് ഇന്ത്യയിൽ ഈ നിയമം നടപ്പിൽ വന്നത്.

Cഎല്ലാ പാർലമെന്റംഗങ്ങളും ഗവൺമെന്റ് ഉദ്യോഗസ്ഥരും ഈ നിയമത്തിന്റെ പരിധിയിൽ വരും.

Dഈ സമിതിയുടെ അധ്യക്ഷൻ കേന്ദ്ര നിയമ വകുപ്പ് മന്ത്രിയാണ്.

Answer:

D. ഈ സമിതിയുടെ അധ്യക്ഷൻ കേന്ദ്ര നിയമ വകുപ്പ് മന്ത്രിയാണ്.

Read Explanation:

ലോക്പാൽ

  • പൊതുഭരണം അഴിമതിമുക്തമാക്കാൻ 2014 ജനുവരി 16 ൽ നടപ്പാക്കിയ നിയമം.
  • പാർലമെന്റംഗമായിരുന്ന എൽ.എം.സിങ്‌വിയാണ് 1963 ൽ ലോക്പാൽ എന്ന പ്രയോഗം ഉപയോഗിച്ചത്.
  • ലോക്പാൽ എന്ന വാക്കിനർത്ഥം - ജനസംരക്ഷകൻ.

  • ആദ്യമായി ലോക്പാൽ ബിൽ പാർലമെന്റിൽ അവതരിപ്പിച്ചത് - ശാന്തിഭൂഷൺ (1968ൽ)
  • ലോക്പാൽ ബില്ലിന് പ്രസിഡന്റിന്റെ അംഗീകാരം ലഭിച്ച വർഷം - 2014 ജനുവരി 1.
  • ലോക്പാൽ നിയമം നിലവിൽ വന്നത് - 2014 ജനുവരി 16.
  • ഇന്ത്യയുടെ ആദ്യത്തെ ലോക്പാലിനെ രാഷ്‌ട്രപതി നിയമിച്ചത് - 2019 മാർച്ച് 19 
  • ഇന്ത്യയുടെ ആദ്യത്തെ ലോക്പാല്‍ ചെയർപേഴ്‌സൺ - ജസ്റ്റിസ് പിനാകി ചന്ദ്രഘോഷ്.

  • ലോക്പാൽ അംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുന്നത് - പ്രസിഡന്റ്
  • ചെയർപേഴ്‌സണടക്കം 9 അംഗങ്ങളാണ് ലോക്പാൽ സമിതിയിൽ ഉള്ളത്.
  • ലോക്പാലിൽ അംഗമാകാനുള്ള കുറഞ്ഞ പ്രായം - 45.
  • ലോക്പാൽ അംഗങ്ങളെ നിയമിക്കുന്നത് - പ്രസിഡന്റ്.
  • ലോക്പാലിനെ നീക്കം ചെയ്യുന്നത് - പ്രസിഡന്റ്.
  • ലോക്പാൽ ചെയർപേഴ്‌സന്റെ യോഗ്യത - സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അല്ലെങ്കിൽ സുപ്രീം കോടതി ജഡ്ജിയായി സേവനമനുഷ്ഠിച്ചയാളായിരിക്കണം. അല്ലെങ്കിൽ പൊതുസമ്മതനും 25 വർഷത്തിലധികം അഴിമതി വിരുദ്ധ പ്രവർത്തനങ്ങളിൽ നേതൃത്വം നൽകിയ വ്യക്തിയെ സംവരണ മാനദണ്ഡങ്ങൾ പാലിച്ച്കൊണ്ട് സെലക്ഷൻ സമിതിയ്ക്ക് നിയമിക്കാവുന്നതാണ്

Related Questions:

ഇതുവരെയുള്ള ഇന്ത്യയുടെ പ്രധാനമന്ത്രി മാരിൽ ഏറ്റവും കൂടുതൽ വിദ്യാഭ്യാസമുള്ള വ്യക്തി?

Who was the member of Rajya Sabha when first appointed as the prime minister of India ?

ഏറ്റവും കൂടുതൽ കാലം ഇന്ത്യൻ പ്രതിരോധ വകുപ്പ് മന്ത്രിയായിരുന്ന മലയാളി ആര്?

രാജ്യസഭയിലെ പ്രതിപക്ഷനേതാവായ ശേഷം പ്രധാനമന്ത്രിയായ ഏക വ്യക്തി?

താഴെ പറയുന്ന പ്രസ്താവനകളിൽ പ്രതിപാദിക്കുന്ന ഇന്ത്യൻ പ്രധാനമന്ത്രി ആര് ?

1) 1979 ജൂലൈ 28 മുതൽ 1980 ജനുവരി 14 വരെ പ്രധാനമന്ത്രി പദവി വഹിച്ചു 

2) പാർലമെൻ്റിനെ അഭിമുഖീകരിക്കാത്ത ഏക പ്രധാനമന്ത്രി 

3) ഇന്ത്യയിലെ ആദ്യത്തെ കോൺഗ്രസിതര ഉപപ്രധാനമന്ത്രി 

4) ന്യൂനപക്ഷ സർക്കാരിൻ്റെ തലവനായ ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി