Question:
ശരിയായ പ്രസ്താവന ഏത് ?
1. ഈഡിസ് ജനുസിലെ ഈഡിസ് ഈജിപ്തി പോലുള്ള കൊതുകുകളാണ് സിക്ക വൈറസ് പരത്തുന്നത്.
2.ഗർഭസ്ഥ ശിശുക്കളിൽ മൈക്രോസെഫാലി എന്ന അവസ്ഥ ഉണ്ടാക്കാൻ സിക്ക വൈറസിന് കഴിയും.
A1 മാത്രം.
B2 മാത്രം.
C1ഉം 2ഉം ശരി.
D1ഉം 2ഉം തെറ്റ്.
Answer:
C. 1ഉം 2ഉം ശരി.
Explanation:
ഫ്ലാവിവിറിഡേ എന്ന വൈറസ് കുടുംബത്തിലെ ഫ്ലാവിവൈറസ് ജനുസിലെ ഒരു അംഗമാണ് സിക്ക വൈറസ് (Zika virus (ZIKV)) . പകൽ പറക്കുന്ന ഈഡിസ് ജനുസിലെ ഈഡിസ് ഈജിപ്തി പോലുള്ള കൊതുകുകളാണ് ഇവ പകർത്തുന്നത്. മനുഷ്യരിൽ സിക്ക പനി എന്നു പേരുള്ള ലഘുപനി വരാൻ ഇവ ഇടയാക്കുന്നു. ഗർഭസ്ഥ ശിശുക്കളിൽ അസാധാരണമായ രീതിയിൽ തല ചെറുതാകുന്ന മൈക്രോസെഫാലി എന്ന അവസ്ഥ ഉണ്ടാക്കാൻ സിക്ക വൈറസിന് കഴിയും