Question:

അന്തർദ്രവ്യജാലികയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത് ?

1.പരുക്കൻ അന്തർദ്രവ്യജാലിക മാംസ്യ നിർമ്മാണത്തിന് സഹായിക്കുന്നു .

2.മൃദു അന്തർദ്രവ്യജാലിക കൊഴുപ്പുകളുടെ നിർമാണത്തിനാണ് സഹായിക്കുന്നത്.

A1 മാത്രം.

B2 മാത്രം.

C1ഉം 2ഉം.

Dരണ്ടു പ്രസ്താവനകളും തെറ്റ്

Answer:

C. 1ഉം 2ഉം.

Explanation:

റൈബോസോമുകൾ ബാഹ്യസ്തരത്തിനുപുറത്ത് തിങ്ങിനിറഞ്ഞിരിക്കുന്ന അന്തർദ്രവ്യജാലികയാണ് പരുക്കൻ അന്തർദ്രവ്യജാലിക അഥവാ ഗ്രാന്യുലാർ അന്തർദ്രവ്യജാലിക . റൈബോഫോറിൻ എന്ന ഗ്ലൈക്കോപ്രോട്ടീൻ സ്വീകരണികളാണ് ഇവ തമ്മിൽ പറ്റിച്ചേർന്നിരിക്കാൻ കാരണം. കോശത്തിനാവശ്യമായ മാംസ്യങ്ങളുടെ നിർമ്മാണമാണ് ഇവയുടെ പ്രധാന ധർമ്മം.റൈബോസോമുകൾ പറ്റിച്ചേർന്നിട്ടില്ലാത്ത അന്തർദ്രവ്യജാലികയാണ്എഗ്രാനുലാർ അഥവാ സ്മൂത്ത് അന്തർദ്രവ്യജാലിക . ചിലയിനം രാസാഗ്നികളും കൊഴുപ്പുകളും ഉത്പാദിപ്പിക്കുകയാണ് ഇവയുടെ ധർമ്മം.


Related Questions:

മൾബറി കൃഷിയെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം ഏത് ?

The NSG operation against the terrorist attack in Pathankoat airport is known as

'ടാനിൻ' ഏതു വ്യവസായത്തിൽ നിന്നും ലഭിക്കുന്ന ഉല്പന്നമാണ് ?

രക്തചംക്രമണം കണ്ടുപിടിച്ച ശാസ്ത്രജ്ഞനാരാണ്?

ഹൃദയത്തെ ആവരണം ചെയ്തു കാണുന്ന ഇരട്ടസ്തരം ?