Question:
സഹോദരൻ അയ്യപ്പനുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത് ?
1.യുക്തിവാദ ആശയങ്ങളെ പ്രചരിപ്പിച്ച വ്യക്തിയാണ് സഹോദരൻ അയ്യപ്പൻ.
2.എല്ലാ ജാതിയിൽ പെട്ട ആളുകളെയും ഒരുമിച്ചിരുത്തി ഭക്ഷണം കഴിപ്പിക്കുന്ന മിശ്രഭോജനം കൊണ്ടുവന്നു
3.കേരളത്തിൽ പ്രസംഗകലയുടെ പിതാവ് എന്നറിയപ്പെടുന്ന വ്യക്തി ആണ് സഹോദരൻ അയ്യപ്പൻ.
A1 മാത്രം ശരി.
B2 മാത്രം ശരി.
C2,3 മാത്രം ശരി.
Dഎല്ലാ പ്രസ്താവനകളും ശരിയാണ്
Answer:
D. എല്ലാ പ്രസ്താവനകളും ശരിയാണ്
Explanation:
സഹോദരൻ അയ്യപ്പൻ:
- ജനനം : 1889 ഓഗസ്റ്റ് 21
- ജന്മസ്ഥലം : ചെറായി, എറണാകുളം
- പിതാവ് : കുമ്പളത്തു പറമ്പിൽ കൊച്ചാവു വൈദ്യർ
- മാതാവ് : ഉണ്ണൂലി
- പത്നി : പാർവതി
- വീട്ടുപേര് : കുമ്പളത്തു പറമ്പിൽ
- അന്തരിച്ച വർഷം : 1968, മാർച്ച് 6
- കൊച്ചിരാജ്യത്ത് പ്രായപൂർത്തി വോട്ടവകാശം നേടിയെടുക്കാൻ ശക്തമായി പ്രവർത്തിച്ച നവോത്ഥാന നായകൻ
- കൊച്ചി മന്ത്രിസഭയിലും, തിരു-കൊച്ചി മന്ത്രിസഭയിലും അംഗമായിരുന്ന സാമൂഹിക പരിഷ്കർത്താവ്
- സഹോദരൻ അയ്യപ്പൻ സ്മാരകം സ്ഥിതിചെയ്യുന്നത് : ചെറായി, എറണാകുളം
- സഹോദരൻ അയ്യപ്പന്റെ പ്രതിമ സ്ഥിതിചെയ്യുന്നത് : കൊച്ചി
സഹോദര സംഘം:
- സഹോദരൻ അയ്യപ്പൻ സ്ഥാപിച്ച സംഘടന
- സഹോദര സംഘം സ്ഥാപിച്ചത് : 1917
- സഹോദര സംഘത്തിന്റെ പ്രധാന ലക്ഷ്യം : ജാതി നശീകരണം
- സഹോദര സംഘത്തിന്റെ ആദ്യത്തെ പൊതു പരിപാടി : മിശ്രഭോജനം.
സഹോദരൻ അയ്യപ്പന്റെ വിശേഷണങ്ങൾ:
- കേരളത്തിലെ തൊഴിലാളി സംഘടനകളുടെ സ്ഥാപക പിതാവ്
- “അയ്യപ്പൻ മാസ്റ്റർ” എന്നറിയപ്പെടുന്ന നവോത്ഥാന നായകൻ
- കേരളത്തിലെ ആധുനിക പ്രസംഗ സമ്പ്രദായത്തിന് പിതാവ്
- “പുലയൻ അയ്യപ്പൻ” എന്ന് അറിയപ്പെടുന്ന നവോത്ഥാന നായകൻ