Question:

ലോകായുക്‌തയുടെ ചുമതലകളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത് ?

  1. ഒരു മുഖ്യമന്ത്രിയോ മന്ത്രിയോ എടുക്കുന്ന നടപടികളിൽ എന്തെങ്കിലും ആരോപണം ഉയരുകയോ പരാതി ലഭിക്കുകയോ ചെയ്താൽ അതിൽ ലോകായുക്തക്ക് അന്വേഷണം നടത്തി നടപടിയെടുക്കാൻ സാധിക്കും.

  2. വാണിജ്യവും ആയി സംബന്ധിച്ച് നടത്തിയ കരാറുകളിൽ അന്വേഷണം നടത്താൻ സാധിക്കും.

  3. പബ്ലിക് സെർവെന്റ്സിന്റെ സ്വത്തുവിവരങ്ങൾ ലോകായുക്തയ്ക്ക് മുൻപിൽ ബോധ്യപ്പെടുത്തണം

Aഎല്ലാം

B1, 3 എന്നിവ

C1 മാത്രം

D2, 3

Answer:

B. 1, 3 എന്നിവ

Explanation:

ലോകായുക്ത ഏതൊക്കെ കാര്യങ്ങളിൽ അന്വേഷണം നടത്തുന്നു എന്നതിനെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ- സെക്ഷൻ 7 ഒരു മുഖ്യമന്ത്രിയോ മന്ത്രിയോ, സംസ്ഥാന നിയമസഭയിലെ ഒരു അംഗമോ, ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ ഭാരവാഹിയോ , സംസ്ഥാനത്തെ ഏതെങ്കിലും ഉദ്യോഗസ്ഥരോ എടുക്കുന്ന തീരുമാനങ്ങളിലോ അവരുടെ നിർദ്ദേശപ്രകാരം എടുക്കുന്ന നടപടികളിലോ എന്തെങ്കിലും ആരോപണം ഉയരുകയോ പരാതി ലഭിക്കുകയോ ചെയ്താൽ അതിൽ ലോകായുക്തക്ക് അന്വേഷണം നടത്തി നടപടിയെടുക്കാൻ സാധിക്കും. ഇടപാടുകാരുമായോ വിതരണക്കാരുമായോ വാണിജ്യവും ആയി സംബന്ധിച്ച് നടത്തിയ കരാറുകളിൽ അന്വേഷണം നടത്താൻ ലോകായുക്തക്ക് സാധ്യമല്ല


Related Questions:

വിദേശ രാജ്യത്തിൻ്റെ ആക്രമണം മൂലം കൊല്ലപ്പെട്ട ഇന്ത്യയിലെ ഒരേ ഒരു മുഖ്യ മന്ത്രി ?

ചുവടെ ചേർക്കുന്ന പ്രസ്താവനകളിൽ ശരിയായതേത് ?

  1. കേന്ദ്രമന്ത്രിസഭയുടെ ഉപദേശപ്രകാരം രാഷ്ട്രപതിയാണ് ഗവർണറെ നിയമിക്കുന്നത്

  2. ഭരണകാര്യങ്ങളിൽ ഗവർണർ മുഖ്യമന്ത്രിയെ സഹായിക്കുന്നു

  3. സംസ്ഥാന ഭരണനിർവഹണഭാഗത്തിന്റെ തലവൻ ഗവർണറാണ് .

If a minister of a state wants to resign , to whom he should address the letter of resignation?