Question:
നാൽപ്പത്തിരണ്ടാം ഭേദഗതിയുമായി ബന്ധപ്പെട്ട ശെരിയായ പ്രസ്താവന ഏത്?
- ലോക സഭയുടെയും സംസ്ഥാന അസ്സംബിളികളുടെയും കാലാവധി അഞ്ചു വർഷത്തിൽ നിന്ന് ആറു വർഷമായി ഉയർത്തി
- മിനി കോൺസ്റ്റിറ്റ്യൂഷൻ (ചെറു ഭരണഘടന )എന്നറിയപ്പെടുന്നു.
- 10 മൗലികകടമകൾ കൂട്ടിച്ചേർത്തു
- ഭരണഘടനയുടെ ആമുഖത്തിൽ ഭേദഗതി വരുത്തി
Aഇവയെല്ലാം
Biv മാത്രം
Ci, iii എന്നിവ
Dii മാത്രം
Answer:
A. ഇവയെല്ലാം
Explanation:
42 ആം ഭേദഗതി
- ഇന്ത്യൻ ഭരണഘടനയുടെ ഏറ്റവും വലിയ ഭേദഗതി.
- ‘മിനി കോൺസ്റ്റിട്യൂഷൻ’ എന്നറിയപ്പെടുന്ന ഭരണഘടനാ ഭേദഗതി
- ‘കോൺസ്റ്റിറ്റ്യൂഷൻ ഓഫ് ഇന്ദിര’ എന്നറിയപ്പെടുന്ന ഭരണഘടനാ ഭേദഗതി
- ഈ ഭേദഗതി ശിപാർശ ചെയ്ത കമ്മിറ്റി : സ്വരൺ സിങ് കമ്മിറ്റി
- 42 ആം ഭേദഗതി നിലവിൽ വരുമ്പോൾ ഇന്ത്യൻ പ്രധാനമന്ത്രി : ഇന്ദിരാഗാന്ധി
- 42 ആം ഭേദഗതി നിലവിൽ വരുമ്പോൾ ഇന്ത്യൻ രാഷ്ട്രപതി : ഫക്രുദീൻ അലി അഹമ്മദ്
- പാർലമെന്റിൽ പാസായ വർഷം : 1976
- നിലവിൽ വന്ന വർഷം : 1977 ജനുവരി 3
- ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിച്ച കാലഘട്ടത്തിലാണ് 42ആം ഭേദഗതി നിലവിൽ വരുന്നത്.
- ഭരണഘടനയുടെ ആമുഖം ഭേദഗതി ചെയ്ത ഏക ഭരണഘടനാഭേദഗതി
- ഭരണഘടന ഭേദഗതി ചെയ്യുന്നതിനുള്ള അധികാരം പാർലമെൻറ്റിന് നൽകുകയും അവ കോടതിയിൽ ചോദ്യം ചെയ്യപ്പെടാൻ പാടില്ല എന്ന വ്യവസ്ഥയും ഉൾപ്പെടുത്തി അനുച്ഛേദം 368 ഭേദഗതി ചെയ്തു.
- ഇന്ത്യയിൽ ഒരു ഭാഗത്ത് മാത്രമായി അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുള്ള അധികാരം രാഷ്ട്രപതിക്ക് നൽകിയ ഭരണഘടന ഭേദഗതി.
- ലോക്സഭയുടെയും സംസ്ഥാന നിയമ നിർമാണ സഭയുടെയും കാലാവധി 5 വർഷത്തിൽ നിന്ന് 6 വർഷമായി ഉയർത്തിയ ഭരണഘടനാ ഭേദഗതി : (44 ആം ഭേദഗതിയിലൂടെ ഇത് പുനഃസ്ഥാപിക്കപ്പെട്ടു)
- 1971 ലെ സെൻസസ് അടിസ്ഥാനത്തിൽ 2001 വരെ ലോക്സഭയുടെയും സംസ്ഥാന നിയമനിർമ്മാണ സഭയുടെയും സീറ്റുകൾ മരവിപ്പിച്ച ഭരണഘടനാ ഭേദഗതി.
- ഈ ഭരണഘടന ഭേദഗതിയിലൂടെ സംസ്ഥാനങ്ങളിലെ രാഷ്ട്രപതി ഭരണം ഒരു പ്രാവശ്യത്തേക്ക് 6 മാസത്തിൽ നിന്നും 1 വർഷമായി വർധിപ്പിച്ചു
- ഗുരുതരമായ ക്രമസമാധാന സാഹചര്യം നേരിടുന്നതിനായി സംസ്ഥാനങ്ങളിൽ സായുധസേനയെ വിന്യസിക്കാൻ കേന്ദ്രത്തെ അധികാരപ്പെടുത്തിയ ഭരണഘടനാ ഭേദഗതി
- സുപ്രീം കോടതിയുടെയും, ഹൈക്കോടതിയുടെയും അധികാരങ്ങൾ വെട്ടിക്കുറച്ച ഭരണഘടനാഭേദഗതി (44 ആം ഭേദഗതിയിലൂടെ ഇത് പുനഃസ്ഥാപിക്കപ്പെട്ടു)
ഈ ഭേദഗതിയിലൂടെ ആമുഖത്തിനുണ്ടായ പ്രധാന മാറ്റങ്ങൾ:
- പരമാധികാര ജനാധിപത്യ റിപ്പബ്ലിക് എന്നതിനു പകരം, പരമാധികാര സ്ഥിതിസമത്വ, മതേതര, ജനാധിപത്യ, റിപ്പബ്ലിക് (Sovereign, Socialist, Secular, Democratic, Republic) എന്നായി.
- ‘രാജ്യത്തിന്റെ ഐക്യം’ എന്ന പ്രയോഗത്തിന് പകരം ‘രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും’ (integrity) എന്നാക്കി.
ഈ ഭേദഗതിയിലൂടെ ആമുഖത്തിൽ കൂട്ടിച്ചേർത്ത വാക്കുകൾ:
- സ്ഥിതിസമത്വം (Socialism)
- മതേതരത്വം (Secular)
- അഖണ്ഡത (Integrity)
42 ആം ഭരണഘടന ഭേദഗതിയിലൂടെ കൂട്ടിച്ചേർത്ത് ഭാഗങ്ങൾ:
- മൗലികകടമകളെ പറ്റി പ്രതിപാദിക്കുന്ന ഭാഗം : ഭാഗം IV-A
- ട്രിബ്യൂനളിനെ കുറിച്ച് പ്രതിപാദിക്കുന്ന ഭാഗം : ഭാഗം XIV A (ആർട്ടിക്കിൾ 323A, 323B)
- ആർട്ടിക്കിൾ 323 A : അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ
- ആർട്ടിക്കിൾ 323 B : മറ്റ് ആവശ്യങ്ങൾക്കായുള്ള ട്രിബ്യൂണൽ
- 42 ആം ഭേദഗതി പ്രകാരം സംസ്ഥാന ലിസ്റ്റിൽ നിന്നും കൺകറന്റ് ലിസ്റ്റിലേക്ക് മാറ്റപ്പെട്ട വിഷയങ്ങളുടെ എണ്ണം
: 5
ഈ ഭേദഗതിയിലൂടെ സംസ്ഥാന ലിസ്റ്റിൽ നിന്നും കൺകറന്റ് ലിസ്റ്റിലേക്ക് മാറ്റപ്പെട്ട വിഷയങ്ങൾ:
- വിദ്യാഭ്യാസം
- വനം
- അളവ് തൂക്കം
- വന്യജീവികളുടെയും പക്ഷികളുടെയും സംരക്ഷണം
- സുപ്രീം കോടതിയും ഹൈക്കോടതിയും ഒഴികെയുള്ള മറ്റ് കോടതികളിലെ ഭരണസമ്പ്രദായം
42 ആം ഭരണഘടന ഭേദഗതിയിലൂടെ നിർദ്ദേശക തത്ത്വങ്ങളിൽ കൂട്ടിച്ചേർത്ത് അനുഛേദങ്ങളുടെ എണ്ണം : 3
- ആർട്ടിക്കിൾ 39 A : തുല്യനീതി, സൗജന്യ നിയമസഹായം
- ആർട്ടിക്കിൾ 43 A : വ്യവസായങ്ങളുടെ നടത്തിപ്പിലും, പരിസ്ഥിതി സംരക്ഷണത്തിലും, തൊഴിലാളികളുടെ പങ്കാളിത്തം
- ആർട്ടിക്കിൾ 48 A : വനങ്ങളും /വന്യജീവികളും
- ഈ ഭേദഗതി ലൂടെ കൂട്ടിച്ചേർത്ത മൗലിക കടമകളുടെ എണ്ണം : 10