Question:
ശരിയായ പ്രസ്താവന ഏത്?
1. പദാർത്ഥങ്ങളെ കോശത്തിന് അകത്തു സഞ്ചരിക്കാൻ അന്തർദ്രവ്യജാലിക സഹായിക്കുന്നു.
2. റൈബോസോമുകൾ പറ്റിച്ചേർന്നിട്ടില്ലാത്ത അന്തർദ്രവ്യജാലിക എഗ്രാനുലാർ അഥവാ സ്മൂത്ത് അന്തർദ്രവ്യജാലിക എന്നറിയപ്പെടുന്നു.
A1 മാത്രം.
B2 മാത്രം.
C1ഉം 2ഉം ശരി.
D1ഉം 2ഉം തെറ്റ്.
Answer:
C. 1ഉം 2ഉം ശരി.
Explanation:
അന്തർദ്രവ്യജാലിക (എൻഡോപ്ലാസ്മിക് റെറ്റികുലം)
കോശസ്തരം മുതൽ മർമ്മ സ്ഥരം വരെ വ്യാപിച്ചു കിടക്കുന്നു
കോശത്തിനുള്ളിൽ പദാർത്ഥ സംവഹനം നടക്കുന്ന കോശഭാഗം
കോശത്തിനുള്ളിലെ സഞ്ചാരപാത എന്നറിയപ്പെടുന്നു
കോശത്തിന് ദൃഢതയും ആകൃതിയും നൽകുന്ന കോശ ഭാഗം :
കോശാസ്ഥികൂടം എന്നറിയപ്പെടുന്ന കോശ ഭാഗം
റൈബോസോം ഇല്ലാത്ത അന്തർദ്രവ്യജാലികയെ മൃദു അന്തർദ്രവ്യജാലിക എന്നറിയപ്പെടുന്നു
റൈബോസോം ഉള്ള അന്തർദ്രവ്യജാലികയെ : പരുക്കൻ അന്തർദ്രവ്യജാലിക എന്നറിയപ്പെടുന്നു
മൃദു അന്തർദ്രവ്യജാലികയുടെ ധർമ്മം : കൊഴുപ്പ് നിർമ്മാണം
പരുക്കൻ അന്തർദ്രവ്യജാലികയുടെ ധർമ്മം : പ്രോട്ടീൻ നിർമ്മാണം