Question:

തെറ്റായ പ്രസ്താവന ഏത് ?

1.പാർശ്വഫലങ്ങൾ കുറഞ്ഞ ക്യാൻസർ ചികിത്സാ രീതിയാണ് ഇമ്മ്യൂണോ തെറാപ്പി.

2.ഇമ്മ്യൂണോ തെറാപ്പിയിൽ  മോണോ ക്ലോണൽ ആൻറി ബോഡികളെ ഉപയോഗപ്പെടുത്തുന്നു.

A1 മാത്രം.

B2 മാത്രം.

C1ഉം 2ഉം

Dരണ്ടു പ്രസ്താവനകളും ശരിയാണ്

Answer:

D. രണ്ടു പ്രസ്താവനകളും ശരിയാണ്

Explanation:

കാൻസർ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന ചികിത്സയാണ് ഇമ്മ്യൂണോ തെറാപ്പി. മറ്റ് ക്യാൻസർ ചികിത്സ ഓപ്ഷനുകളുമായി താരതമ്യം ചെയ്യുമ്പോൾ, ഇമ്മ്യൂണോ തെറാപ്പി ആധുനിക ചികിത്സ രീതിയായി പരിഗണിക്കപ്പെടുന്നു,താരതമ്യേന പാർശ്വഫലങ്ങൾ കുറവാണ് ഇതിന്. ഇമ്മ്യൂണോ തെറാപ്പിയിൽ മോണോ ക്ലോണൽ ആൻറി ബോഡികളെ ഉപയോഗപ്പെടുത്തുന്നു.


Related Questions:

താഴെ നൽകിയിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏത് ?

1.ബാഹ്യകർണം, മധ്യകർണം, ആന്തരകർണം എന്നിങ്ങനെ ചെവിയുടെ ഭാഗങ്ങളെ മൂന്നായി തിരിച്ചിരിക്കുന്നു.

2. സെറുമിനസ് ഗ്രന്ഥികൾ മധ്യകർണത്തിൽ ആണ് കാണപ്പെടുന്നത്.

ബാക്ടീരിയയുടെ ഘടനയുമായി ബന്ധപ്പെട്ട് താഴെ നൽകിയിട്ടുള്ളവയിൽ ശരിയായ പ്രസ്താവന ഏത് ?

1.ദണ്ഡ് ആകൃതിയിൽ കാണപ്പെടുന്ന ബാക്ടീരിയകളെ ബാസില്ലസ് എന്ന് വിളിക്കുന്നു.

2.വൃത്താകൃതിയിൽ കാണപ്പെടുന്ന ബാക്ടീരിയകളെ കോക്കസ് എന്ന് വിളിക്കുന്നു.

ഭൂമിയിലെ ആകെ ജീവിവർഗത്തിൻ്റെ എത്ര ശതമാനമാണ് ഷഡ്പദങ്ങൾ ?

കോശശ്വസനവുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?

1.കോശത്തിനുള്ളിൽ വച്ച് ഗ്ലൂക്കോസിൽ നിന്ന് ഊർജ്ജം സ്വതന്ത്രമാകുന്ന പ്രക്രിയ കോശശ്വസനം എന്നറിയപ്പെടുന്നു.

2.കോശത്തിലെ എനർജി കറൻസി എന്നറിയപ്പെടുന്നത് എ ടി പി യാണ്.

ആൻറിബയോട്ടിക് കളുമായി ബന്ധപ്പെട്ട താഴെ നൽകിയിരിക്കുന്ന പ്രസ്താവനകൾ പരിശോധിച്ച് ശരിയായതിനെ മാത്രം കണ്ടെത്തുക:

1.ബാക്ടീരിയകളെ നശിപ്പിക്കുവാൻ ആൻറിബയോട്ടിക്കുകൾ ഉപയോഗിക്കുന്നു.

2.ബാക്ടീരിയക്ക് ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കാനുള്ള കഴിവ് നൽകുന്നത് പ്ലാസ്മിഡ് ഡി എൻ എ ആണ്