Question:

വാണ്ടിവാഷ് യുദ്ധത്തെപ്പറ്റി ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ?

  1. ഫ്രഞ്ചുകാരും ബ്രിട്ടീഷുകാരും തമ്മിലാണ് വാണ്ടിവാഷ് യുദ്ധം നടന്നത്

  2. വാണ്ടിവാഷ് യുദ്ധത്തിൽ ഫ്രഞ്ച് സൈന്യത്തെ നയിച്ചത് - കൗണ്ട് ഡി ലാലി

  3. 1762 -ലെ പാരീസ് ഉടമ്പടിയോടെയാണ് യുദ്ധം അവസാനിച്ചത് 

Ai മാത്രം ശരി

Bഎല്ലാം ശരി

Ci, ii ശരി

Dഇവയൊന്നുമല്ല

Answer:

C. i, ii ശരി

Explanation:

വാണ്ടിവാഷ് യുദ്ധം: 

  • ഫ്രഞ്ചുകാരും ബ്രിട്ടീഷുകാരും തമ്മിലാണ് വാണ്ടിവാഷ് യുദ്ധം നടന്നത്  
  • ഇന്ത്യയിലെ ഫ്രഞ്ച് പതനത്തിന് കാരണമായ യുദ്ധം 
  • വാണ്ടിവാഷ് യുദ്ധം നടന്ന വർഷം : 1760
  • വണ്ടിവാഷ് എന്ന് അറിയപ്പെടുന്നത് തമിഴ്നാട്ടിലെ വന്ദ വാശി എന്ന പ്രദേശമാണ്.  
  • “ഇന്ത്യയിലെ വാട്ടർലൂ” എന്നറിയപ്പെടുന്നത് : വാണ്ടിവാഷ്
  • വാണ്ടിവാഷ് യുദ്ധത്തിൽ ഫ്രഞ്ച് സൈന്യത്തെ നയിച്ചത് : കൗണ്ട് ഡി ലാലി
  • വാണ്ടിവാഷ് യുദ്ധത്തിൽ പരാജയപ്പെട്ട ഫ്രഞ്ച് സൈനാധിപൻ : കൗണ്ട് ഡി ലാലി
  • വാണ്ടിവാഷ് യുദ്ധത്തിൽ ഇംഗ്ലീഷ് സൈന്യത്തെ നയിച്ചത് : സർ എർക്യൂട്ട്
  • ഫ്രഞ്ചുകാരിൽ നിന്നും പോണ്ടിച്ചേരി പിടിച്ചെടുത്ത ഇംഗ്ലീഷ് സേനാ നായകൻ : കേണൽ എർക്യൂട്ട്
  • വാണ്ടിവാഷ് യുദ്ധത്തിന്റെ ഫലമായി ഉണ്ടാക്കിയ സന്ധി : പാരീസ് ഉടമ്പടി (1763)
  • അതിന്റെ ഭാഗമായി പോണ്ടിച്ചേരി ബ്രിട്ടീഷുകാർ ഫ്രഞ്ചുകാർക്ക് തിരികെ വിട്ടുകൊടുത്തു.
  • പോണ്ടിച്ചേരി തിരികെ ഫ്രാൻസിനു വിട്ടുകൊടുത്തെങ്കിലും അവിടെ ആർമി രൂപീകരിക്കാനോ മറ്റ് അധികാരങ്ങൾ സ്ഥാപിച്ചെടുക്കാനോ ഫ്രഞ്ചുകാർക്ക് അധികാരമുണ്ടായിരുന്നില്ല.

Related Questions:

രണ്ടാം മാറാത്ത യുദ്ധവുമായി ബന്ധപ്പെട്ട് താഴെ നൽകിയിട്ടുള്ള പ്രസ്താവനകളിൽ ശരിയായത് ഏത് ?

1.ബ്രിട്ടീഷ് സൈന്യത്തിൻറെ സേനാനായകൻ ആർതർ വെല്ലസ്ലി ഈ യുദ്ധത്തിൽ അഹമ്മദ്നഗറും ഡക്കാനും കീഴടക്കി.

2.1800 ലെ രാജ്ഘട്ട് ഉടമ്പടിയോടെയാണ് രണ്ടാം മറാത്ത യുദ്ധം അവസാനിച്ചത്.

3.ഈ യുദ്ധം മൂലം ഇംഗ്ലീഷുകാർ ഇന്ത്യയിലെ പ്രബലശക്തിയായി വളർന്നു.

1961-ൽ ഇന്ത്യൻ യൂണിയനിൽ ചേരുന്നതിന് മുമ്പ് ഗോവ ഏത് വിദേശ രാജ്യത്തിന്റെ കീഴിലായിരുന്നു ?

ബക്സർ യുദ്ധവുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

1.ബക്സാർ യുദ്ധ സമയത്ത് ബംഗാളിലെ ഗവർണർ ആയിരുന്നു  ഹെൻട്രി വാൻസിറ്റാർട്ട്. 

2.1765 ലെ അലഹബാദ് ഉടമ്പടിയിലാണ് ബക്‌സർ യുദ്ധം അവസാനിച്ചത്

3.അലഹബാദ് ഉടമ്പടി ഒപ്പിട്ട ബംഗാൾ ഗവർണർ റോബർട്ട് ക്ലൈവ് ആയിരുന്നു.

താഴെ നൽകിയിട്ടുള്ള പ്രസ്താവനകളെ പരിഗണിക്കുക ?

  1. ഒന്നാം കർണ്ണാട്ടിക് യുദ്ധത്തിൻറെ കാലഘട്ടം 1745 മുതൽ മുതൽ1747 വരെ ആയിരുന്നു.
  2. യൂറോപ്പിലുണ്ടായ ആംഗ്ലോ ഫ്രഞ്ച് യുദ്ധത്തിൻറെ പരിണത ഫലമായിരുന്നു ഒന്നാം കർണാട്ടിക് യുദ്ധം.

1956 ൽ നിലവിൽ വന്ന സംസ്ഥാനങ്ങളിൽ ഉൾപ്പെടാത്തത്?