മൂന്നാം പഞ്ചവത്സര പദ്ധതിക്കാലത്ത് (1961-1966) ഇന്ത്യയിൽ നിർമ്മിച്ച പ്രധാന ഇരുമ്പുരുക്ക് ശാലയാണ് ബൊക്കാറോ സ്റ്റീൽ പ്ലാന്റ്.
1964 ൽ സോവിയറ്റ് യൂണിയന്റെ സഹായത്തോടെയാണ് ബൊക്കാറോ സ്റ്റീൽ പ്ലാന്റ് സ്ഥാപിച്ചത്.
ഇപ്പോൾ സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ (SAIL) കീഴിലാണ് ബൊക്കാറോ സ്റ്റീൽ പ്ലാന്റ് പ്രവർത്തിക്കുന്നത്.
മറ്റ് പ്രധാന ഇരുമ്പുരുക്ക് ശാലകൾ:
ഭിലായ് സ്റ്റീൽ പ്ലാന്റ് (രണ്ടാം പഞ്ചവത്സര പദ്ധതി)
റൂർക്കേല സ്റ്റീൽ പ്ലാന്റ് (രണ്ടാം പഞ്ചവത്സര പദ്ധതി)
ദുർഗ്ഗാപ്പൂർ സ്റ്റീൽ പ്ലാന്റ് (രണ്ടാം പഞ്ചവത്സര പദ്ധതി)